പ്രധാനാധ്യാപകന്റെ അനാസ്ഥ ; കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് സേ പരീക്ഷ എഴുതാനായില്ല

For full experience, Download our mobile application:
Get it on Google Play

കണ്ണൂ‍ർ : പ്രധാനാധ്യാപകന്റെ അനാസ്ഥ കാരണം  കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ഒരു വർഷത്തെ പഠനം നഷ്ടമായതായി പരാതി. ഒരു വിഷയത്തിൽ സേ പരിക്ഷ എഴുതാനുള്ള നിഹാദിന്റെ അപേക്ഷയിൽ  അധ്യാപകൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാതിരുന്നതാണ് തിരിച്ചടിയായത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസമന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.

കണ്ണൂർ ഗവണ്‍മെന്റ് സിറ്റി ഹയർ സെക്കണ്ടറി സ്കൂളിൽ ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതിയ നിഹാദ് ഫിസിക്സ് പരീക്ഷയിൽ പരാജയപ്പെട്ടിരുന്നു. സേ പരീക്ഷ എഴുതാനുള്ള ഫോം പൂരിപ്പിച്ച് ഹെഡ്മാസ്റ്ററിന് നൽകിയെങ്കിലും കയ്യിൽ തന്നെ സൂക്ഷിക്കാനായിരുന്നു എച്ച്എം ആവശ്യപ്പെട്ടത്. പരീക്ഷ തീയതിക്ക് മുന്നോടിയായി ഹാൾ ടിക്കറ്റ് വാങ്ങാൻ ചെന്നപ്പോൾ പരീക്ഷ നടക്കുന്ന മുൻസിപ്പൽ ഹൈസ്കൂളിൽ നിന്ന് കിട്ടുമെന്നായിരുന്നു ഹെഡ്മാസ്റ്ററുടെ മറുപടി. ഓഗസ്റ്റ് പതിനേഴിന് പരീക്ഷ എഴുതാൻ കുട്ടി സ്കൂളിലെത്തി. പക്ഷെ സേ പരീക്ഷ എഴുതുന്നവരുടെ ലിസ്റ്റിൽ പേരില്ല.

സേ പരീക്ഷക്ക് വിദ്യാർത്ഥികൾ അപേക്ഷ നൽകുമ്പോൾ ബാക്കി നടപടിയെല്ലാം പൂർത്തിയാക്കേണ്ടത് സ്കൂളിന്റെ ഉത്തരവാദിത്തമാണ്. കുട്ടിയുടെ ഒരു വർഷം നഷ്ടപ്പെടാതിരിക്കാൻ പ്രദേശത്തെ രാഷ്ട്രീയ പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രിയെ കണ്ട് നിവേദനം നൽകി. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ  പൊതു വിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...