ആരോഗ്യം ആനന്ദം പോസ്റ്റര്‍ പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരോഗ്യം ആനന്ദം 2.0 കാമ്പയിന്റെ ഭാഗമായി ലഹരിക്കെതിരായ പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍ അനിത കുമാരി അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പുകയില വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കാന്‍സര്‍ പ്രതിരോധ കാമ്പയിന്‍ ആരോഗ്യം ആനന്ദം 2.0 നാളെ (മേയ് 31, ശനി) ആരംഭിക്കും. ജില്ല, ബ്ലോക്ക്, തദ്ദേശസ്ഥാപനങ്ങളില്‍ ഉദ്ഘാടനവും ബോധവല്‍ക്കരണവും നടത്തും.

പുകവലിക്കെതിരെ ബോധവല്‍ക്കരണവും സ്‌ക്രീനിംഗും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസം, എക്‌സൈസ്, പോലീസ്, തൊഴില്‍ വകുപ്പുകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പുരുഷന്‍മാരില്‍ കൂടുതലായുള്ള വദന, വന്‍കുടല്‍ അര്‍ബുദം എന്നിവ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. പുകയിലയ്‌ക്കെതിരെ ബോധവല്‍ക്കരണം, പുകയിലനിയന്ത്രണ നിയമം നടപ്പാക്കല്‍, വദനാര്‍ബുദ സ്‌ക്രീനിംഗ്, വന്‍കുടല്‍ അര്‍ബുദ ബോധവല്‍ക്കരണം, പുകയില രഹിത വിദ്യാലയങ്ങള്‍, ടുബാക്കോ സെസേഷന്‍ ക്ലിനിക്കുകള്‍ എന്നിവ സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബോധവല്‍ക്കരണ പരിപാടി നടത്തും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...

ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍...

0
ഡൽഹി: ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിലവിലുള്ള പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി പോലീസ്

0
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിലവിലുള്ള പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി...

ചെറിയ പട്ടണങ്ങളിൽ ഐടി വിപ്ലവം ; കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും കുറഞ്ഞ ചെലവിൽ ലോകോത്തര വർക്ക്...

0
കൊല്ലം : ഐടി കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും തങ്ങളുടെ പ്രവർത്തനങ്ങൾ ചെറിയ പട്ടണങ്ങളിലേക്ക്...