തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കം : പരിശീലനം നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വോട്ടര്‍പട്ടിക തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമം, നിയമം എന്നിവയെ കുറിച്ച് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് പൂര്‍ണ അറിവ് വേണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ പുതിയതായി രൂപീകരിച്ചതടക്കം 968 വാര്‍ഡുകളുടെ വോട്ടര്‍പട്ടിക ബൂത്ത് അടിസ്ഥാനത്തില്‍ പുനക്രമീകരിക്കും. വോട്ടര്‍ പട്ടിക സംബന്ധിച്ച അവകാശവാദവും ആക്ഷേപവും പരിഹരിച്ച് പിഴവുകള്‍ ഇല്ലാതെ കൃത്യതയോടെ തയ്യാറാക്കുന്നതിന് പരിശീലനം സഹായിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

പഞ്ചായത്ത്, മുനിസിപ്പല്‍ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ വോട്ടര്‍ പട്ടിക പുനക്രമീകരിക്കുന്നതിന് ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് എന്നിവര്‍ക്കാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം സംഘടിപ്പിച്ചത്. വോട്ടര്‍ പട്ടികയുടെ ക്രമീകരണം, അതിര്‍ത്തി പുനര്‍നിര്‍ണയത്തിനു ശേഷമുള്ള അനുബന്ധ വിഷയം, പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കല്‍ എന്നിവയെക്കുറിച്ച് ക്ലാസ് നടന്നു. തിരഞ്ഞെടുപ്പ് ഡെപ്യുട്ടി കളക്ടര്‍ ബീന എസ്. ഹനീഫ്, പരിശീലകരായ രജീഷ് ആര്‍.നാഥ്, ടി. ബിനോയി, ഹരീഷ് മുകുന്ദ്, എസ്. ദിവ്യ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മൂന്നു സെഷനുകളിലായി നടന്ന പരിശീലനത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശീലന വീഡിയോയും പ്രദര്‍ശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എസ് സി സമരം: മുഖ്യമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: പിഎസ് സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി...

ദമ്മാമിലെ 30 നില വാണിജ്യ സമുച്ചയത്തിൽ വൻ തീപിടുത്തം

0
റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രധാന വാണിജ്യ കേന്ദ്രമായ...

സിജെപിയുമായുള്ള താരതമ്യത്തിൽ ശശി തരൂരിനെ തള്ളിപറഞ്ഞ് കോൺഗ്രസ് നേതാക്കൾ

0
ന്യൂഡൽഹി : സിജെപിയുമായുള്ള താരതമ്യത്തിൽ ശശി തരൂരിനെ തള്ളിപറഞ്ഞ് കോൺഗ്രസ് നേതാക്കൾ....

കേരളത്തിലെ 14.5% പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത ; പാർലമെന്റ് സമിതി നിരീക്ഷണ റിപ്പോർട്ട്

0
ന്യൂഡൽഹി : കേരളത്തിലെ 14.5% പ്രദേശം വെള്ളപ്പൊക്കത്തിനും 14.4% പ്രദേശം മണ്ണിടിച്ചിലിനും...