Friday, April 26, 2024 1:07 pm

ഗ്രീൻപീസ് കഴിച്ചാലുള്ള ​ആരോ​ഗ്യ​ഗുണങ്ങൾ ഇതൊക്കെയാണ്

For full experience, Download our mobile application:
Get it on Google Play

​ഗ്രീൻപീസ് നമ്മൾ എല്ലാവരും കഴിക്കാറുണ്ട്. എന്നാൽ ഇതിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. പ്രോട്ടീൻ സമ്പുഷ്ടമായ ഗ്രീൻ പീസ് ആരോഗ്യത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവയുടെ ഉയർന്ന സാന്ദ്രത കണ്ണുകളെ ആരോഗ്യകരമായി നിലനിർത്തുന്നത് മുതൽ ചില ക്യാൻസറുകളിൽ നിന്ന് സംരക്ഷിക്കുന്നതിന് വരെ സഹായിക്കുന്നു.

കരോട്ടിനോയിഡുകൾ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ​ഗ്രീൻ പീസിലുണ്ട്. തിമിരം, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ ഈ പോഷകങ്ങൾ സഹായിക്കുന്നു. തിമിരത്തിനും മാക്യുലർ ഡീജനറേഷനും കാരണമാകുന്ന ഹാനികരമായ നീലവെളിച്ചത്തിൽ നിന്നുള്ള ഫിൽട്ടറുകളായി ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ പ്രവർത്തിക്കുന്നു. പല തരത്തിലുള്ള വിറ്റാമിനുകൾ അതായത് എ, ബി, സി, ഇ, കെ തുടങ്ങിയവ ഇതിൽ കാണപ്പെടുന്നു. ഇതുകൂടാതെ സിങ്ക്, പൊട്ടാസ്യം, ഫൈബർ എന്നിവയാലും ഇത് സമ്പന്നമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്ന നാരുകൾ അടങ്ങിയ ഭക്ഷണം കൂടിയാണ് ഗ്രീൻപീസ്.

കൗമെസ്ട്രോൾ എന്ന പോഷകം ​ഗ്രീൻപീസിൽ അടങ്ങിയിട്ടണ്ട്. ആമാശയ കാൻസറിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. 2009-ൽ മെക്സിക്കോ സിറ്റിയിൽ നടത്തിയ ഒരു പഠനം കാണിക്കുന്നത് ​ഗ്രീൻപീസും മറ്റ് പയറുവർഗങ്ങളും ദിവസവും കഴിക്കുന്നത് വയറ്റിലെ ക്യാൻസറിനുള്ള സാധ്യത 50% കുറയ്ക്കുന്നു എന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ​ ഗ്രീൻപീസ് സഹായകരമാണ്. ഇത് ശരീരത്തിന് പെട്ടെന്ന് ഊർജം പ്രദാനം ചെയ്യുകയും ഓർമശക്തി വർദ്ധിപ്പിക്കുന്നതിനും ഫലപ്രദമാണ്. ഗ്രീൻപീസിൽ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇതുമൂലം പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ധാരാളം നാരുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മേക്കുന്നുമുകൾ റോഡില്‍ കോൺക്രീറ്റ് മിശ്രിതം വീഴുന്നത് അപകടഭീഷണി ഉയർത്തുന്നു

0
പള്ളിക്കൽ : വാഹനത്തിൽ കൊണ്ടുപോകുന്ന കോൺക്രീറ്റ് മിശ്രിതം റോഡിൽ വീഴുന്നത് അപകടഭീഷണി...

പന്തളം പബ്ലിക് ലൈബ്രറി ബാലവേദി കുട്ടികൾക്ക് റീഡിങ് തിയേറ്ററിൽ പരിശീലനം നല്‍കി

0
പന്തളം : പബ്ലിക് ലൈബ്രറി ബാലവേദി കുട്ടികൾക്ക് റീഡിങ് തിയേറ്ററിൽ പരിശീലനം...

ഇപി കൂടികാഴ്ച ഒഴിവാക്കണമായിരുന്നുവെന്ന് ബിനോയ് വിശ്വം ; കൺവീനർ സ്ഥാനം ജയരാജൻ രാജിവെക്കണമെന്ന്...

0
കൊച്ചി : ഇപിക്കെതിരെ ബിനോയ്‌ വിശ്വം. ഇപി കൂടികാഴ്ച ഒഴിവാക്കണമായിരുന്നു. രാഷ്ട്രീയത്തിൽ...

തൃശൂരിൽ സുരേഷ് ഗോപിയാണ് ഒന്നാമത് ; പദ്മജ വേണുഗോപാൽ

0
തൃശൂർ: എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി തൃശൂർ മണ്ഡലത്തിൽ ഒന്നാമതെത്തുമെന്ന് ആത്മവിശ്വാസം...