ഉത്തരവ് ലംഘിച്ചു, ആരോഗ്യവകുപ്പ് ഡയറക്ടർ നേരിട്ട് ഹാജരാകണം ; ഉത്തരവ് പുറപ്പെടുവിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോടതി ഉത്തരവ് ഒന്നിലേറെ തവണ ലംഘിച്ച ആരോഗ്യവകുപ്പ് ഡയറക്ട‌ർ അടുത്ത വിചാരണയ്ക്ക് നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് കോടതി.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ.അബ്ദുൽ റഹ്മാൻ,മെമ്ബർ എൻ.വാസുദേവൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ആറ്റിങ്ങൽ സ്വദേശിയും കോഴിക്കോട് കുട്ടികളുടെയും വനിതകളുടെയും ആശുപത്രിയിലെ നഴ്‌സിംഗ് ഗ്രേഡ്-1 ഓഫീസറുമായ കെ. ആർ. രശ്‌മിയായിരുന്നു പരാതിക്കാരി. തിരുവനന്തപുരം ജില്ലയിൽ പരാതിക്കാരിക്ക് സമാന തസ്‌തികയിൽ നിയമനം നൽകുന്നതിന് തസ്‌തിക കണ്ടെത്തണമെന്ന് കോടതി 2024 ആഗസ്റ്റ് 29ന് താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് നടപ്പാക്കാത്തത് ഹർജിക്കാരി നവംബർ 15ന് വീണ്ടും കോടതിയെ ധരിപ്പിച്ചു. തുടർന്ന് മുൻ ഉത്തരവ് രണ്ടാഴ്ചക്കകം നടപ്പാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. നടപടികൾ സർക്കാരിന്റെ പരിഗണനയിലാണെന്ന സർക്കാർ അഭിഭാഷകന്റെറെ വാദം തള്ളിയ കോടതി കേസ് വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി മൂന്നിന് നേരിട്ടെത്തി വിശദീകരണം നൽകാൻ നിർദ്ദേശിക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...