പേവിഷ പ്രതിരോധ കുത്തിവയ്‌പ്പെടുത്ത കുട്ടിയുടെ ശരീരം തളര്‍ന്നെന്ന പരാതി ; അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ചേര്‍ത്തലയില്‍ പേവിഷ ബാധയ്‌ക്കെതിരെ കുത്തിവയ്‌പെടുത്ത വിദ്യാര്‍ത്ഥിയുടെ ശരീരം തളരുകയും കാഴ്ചശക്തി കുറയുകയും ചെയ്‌തെന്ന പരാതിയില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ ഡെപ്യൂട്ടി ഡിഎംഒയ്ക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും വിശദീകരണം തേടിയിട്ടുണ്ട്. ചേര്‍ത്തല നഗരസഭ 20ാം വാര്‍ഡില് പ്രദീപ് കുമാറിന്റെ മകന്‍ കാര്‍ത്തിക്കി(14)ന് വാക്‌സിന്‍ എടുത്തതു സംബന്ധിച്ചു ചേര്‍ത്തല താലൂക്ക് ആശുപത്രിക്കെതിരെയാണു പരാതി.

ജനുവരി 19 നാണ് കാര്‍ത്തിക്കിനു പൂച്ചയുടെ നഖം കൊണ്ടു മുറിവേറ്റത്. തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ നിന്നു ടിടി കുത്തിവയ്‌പെടുത്തു. ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം പിറ്റേന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടു പോയി പേവിഷ ബാധയ്‌ക്കെതിരെ കുത്തിവയ്‌പ്പെടുത്തു. തുടര്‍ന്ന് 22നും 26നും ഫെബ്രുവരി 16നും ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിയാണ് കുത്തിവച്ചത്. 16 ന് സ്‌കൂളില്‍ പോയ കുട്ടിക്ക് പനിയും തളര്‍ച്ചയുമുണ്ടായി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും പേടിയായിരിക്കുമെന്നാണു പറഞ്ഞതെന്നു പരാതിയിലുണ്ട്. പിറ്റേന്നു സ്ഥിതി കൂടുതല്‍ മോശമായി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത തരത്തില്‍ കുട്ടിയുടെ ശരീരം തളര്‍ന്നെന്നും സംസാരശേഷിയെയും കാഴ്ചശക്തിയെയും ബാധിച്ചെന്നും പരാതിയില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...