എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് ; ഷാരൂഖ് സെയ്ഫിയെ ജയിലിലേക്ക് മാറ്റും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 20 വരെയാണ് റിമാന്‍ഡ് കാലാവധി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോലീസ് സെല്ലിലെത്തി മജിസ്ട്രേറ്റ് പ്രതിയെ കണ്ടു. ഷാരൂഖ് സെയ്ഫിയെ ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഷാറൂക്കിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചു. പ്രതിയെ ഉടന്‍ ജയിലിലേക്ക് മാറ്റും.

കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവില്‍ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിന്‍ എലത്തൂര്‍ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്പാര്‍ട്ടുമെന്റിലാണ് അക്രമണം നടന്നത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്ന് കരുതുന്ന മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകള്‍ രണ്ടരവയസുകാരി സഹ്റ, കണ്ണൂര്‍ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്. മൂന്ന് ദിവസത്തെ അന്വേഷണത്തിന് ശേഷം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നാണ് ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്ര എ.ടി.എസ് സംഘം പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളിയില്‍ കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം : അന്വേഷണം കല്ലറ നിര്‍മ്മാണ തൊഴിലാളികളിലേക്ക്

0
മല്ലപ്പള്ളി : മല്ലപ്പള്ളിയിലെ രണ്ട് മാര്‍ത്തോമ്മാ പള്ളി സെമിത്തേരികളിലെ കല്ലറകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന...

അത്തിക്കയത്ത് മോഷണവുമായി നാടോടി സ്ത്രീകള്‍ : ആശങ്കയില്‍ നാട്ടുകാര്‍

0
റാന്നി : അത്തിക്കയത്തും പരിസര പ്രദേശങ്ങളിലും നാടോടി സ്ത്രീകളടങ്ങുന്ന സംഘത്തിന്റെ  മോഷണശല്യം...

വീണ്ടും പ്രതിഷേധവുമായി കൊച്ചിയിലെ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

0
കൊച്ചി: വീണ്ടും പ്രതിഷേധവുമായി കൊച്ചിയിലെ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍. നാളെ മുതൽ...

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ചയാൾ പിടിയിൽ

0
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ചയാളെ ഷൊർണൂർ റെയിൽവേ സുരക്ഷാസേന...