മല്ലപ്പള്ളിയില്‍ കല്ലറകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷണം : അന്വേഷണം കല്ലറ നിര്‍മ്മാണ തൊഴിലാളികളിലേക്ക്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മല്ലപ്പള്ളിയിലെ രണ്ട് മാര്‍ത്തോമ്മാ പള്ളി സെമിത്തേരികളിലെ കല്ലറകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് സ്ലാബുകള്‍ മോഷ്ടിച്ച സംഭവത്തില്‍ അന്വേഷണം കല്ലറ നിര്‍മ്മാണ തൊഴിലാളികളിലേക്ക് വ്യാപിപ്പിച്ച് പോലീസ്. കല്ലറ നിര്‍മ്മാണം കോണ്‍ട്രാക്ട് എടുത്ത് നടത്തുന്നവരാകാം മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. കുരിശ് കൊത്തിവെച്ച ഗ്രാനൈറ്റ് മറ്റാരും കൊണ്ടുപോകാന്‍ സാധ്യതയില്ലെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. മല്ലപ്പള്ളി മാര്‍ത്തോമാ പള്ളി, മല്ലപ്പള്ളി മങ്കുഴിപ്പള്ളി എന്നീ പള്ളി സെമിത്തേരിയിലെ കല്ലറയ്ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന വലിയ ഗ്രാനൈറ്റ് പാളികളാണ് മോഷ്ടാക്കള്‍ അപഹരിച്ചത്.

ഞായറാഴ്ച നമസ്കാരത്തിന് ശേഷമാണ് മോഷണം നടന്ന വിവരം പള്ളി അധികൃതര്‍ അറിയുന്നത്. ഉടന്‍ തന്നെ ഇവര്‍ കീഴ്വായ്പൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നഗരത്തില്‍ നിന്നും ഉള്ളിലേക്ക് മാറി സ്ഥിതി ചെയ്യുന്ന പള്ളികളായതിനാലാവാം മോഷണത്തിനായി ഈ പള്ളികള്‍ തന്നെ തെരഞ്ഞടുത്തത്‌ എന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല മോഷണം നടന്ന ഭാഗത്ത് സി.സി.ടി.വി ക്യാമറകളുമില്ല. ഇതില്‍ ഒരു പള്ളിയില്‍ മാസത്തില്‍ രണ്ട് തവണ മാത്രമാണ് ആരാധനയുള്ളത്. പള്ളികളില്‍ ആരാധന നടക്കുന്ന ദിവസങ്ങള്‍ ഒഴിവാക്കി കൃത്യമായ കണക്കുകൂട്ടലുകള്‍ നടത്തിയാണ് മോഷ്ടാക്കള്‍ ഗ്രാനൈറ്റ് കടത്തിയത് എന്നാണ് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം. സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണത്തിലാണ് പോലീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...