കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുഖേന നടപ്പാക്കുന്ന 2026-27 ജനകീയാസൂത്രണ പദ്ധതിയായ പുഷ്പകൃഷി പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം നിര്‍വഹിച്ചു. പുഷ്പകൃഷി പദ്ധതിയുടെ ഗുണഭോക്താവായ കോന്നി ചേരിമുക്ക് സ്വദേശി ഷാജു സുലൈമാന്റെ പൂന്തോട്ടത്തിൽ നടന്ന പരിപാടിയില്‍ കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭ മുരളി, ക്ഷേമകാര്യ സ്റ്റാന്‍റിഗ് കമ്മറ്റി ചെയർമാൻ അജി കൊച്ചുകുഞ്ഞ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിൽഷാ ഷാജി, സൂര്യകല, ഇന്ദു കല, ഷൈല ബീഗം, തോമസ് വർഗീസ്, ഷിജി ഷംസ്, കൃഷി ഓഫീസർ ലിനി ജേക്കബ്, കൃഷി അസിസ്റ്റന്റ് അജിത് കുമാർ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജിനിമോൾ, സി.ഡി.എസ് ചെയർപേഴ്സൺ കവിത രാജ്, സി.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























