ശബരിമലയിലെ അഴിമതികള്‍ അന്വേഷിക്കുവാന്‍ പ്രത്യേക സംവിധാനം വേണം : അഡ്വ.വെട്ടൂർ ജ്യോതി പ്രസാദ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിൽ നിന്നും പുറത്ത് വരുന്ന അഴിമതി വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും ഇക്കാര്യങ്ങൾ അന്വേഷിക്കുവാൻ സംസ്ഥാന സർക്കാർ പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും കോൺഗ്രസ്‌ നേതാവ് അഡ്വ.വെട്ടൂർ ജ്യോതി പ്രസാദ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല, ദേവസ്വം മന്ത്രി കെ. മുരളീധരൻ എന്നിവർക്ക് നിവേദനം നൽകി. ശബരിമല നെയ്യ് ഇടപാട് സംബന്ധിച്ച് പുറത്തു വരുന്ന വാർത്തകളും ദേവസ്വം വിജിലൻസ് കണ്ടെത്തലും ശബരിമലയെ സ്ഥിരം കൊള്ള നടത്താനുള്ള വേദിയാക്കി സി.പി.എം മാറ്റിയെടുത്തു എന്നതിന്റെ അവസാന ഉദാഹരണമാണ്.

സ്വർണക്കൊള്ള കൊണ്ട് അവസാനിപ്പിക്കാതെ ഭഗവാന്റെ എല്ലാ മൂല്യമുള്ള വസ്തുക്കളും കൊള്ളയടിക്കുവാൻ ഗൂഢാലോചന നടന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതാനും ചില ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാല്‍ നടക്കുന്നതല്ല ഈ വെട്ടിപ്പുകൾ. നെയ് കൊള്ള സംബന്ധിച്ച് ബോർഡിനും മിൽമക്കും അറിയാമായിരുന്നു എന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്. ദേവസ്വം ബോർഡിലെ ഉന്നതർ അറിയാതെ ജീവനക്കാർ മാത്രമായി ഈ തട്ടിപ്പ് നടത്തില്ല എന്നും ജ്യോതി പ്രസാദ് പറഞ്ഞു. ദേവസ്വം വിജിലൻസ് മാത്രമായി അന്വേഷണം നടത്തിയാൽ കുറ്റത്തിന്റെ പൂർണ വ്യാപ്തി കണ്ടെത്താനാകില്ല എന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...