വിൽപ്പനക്ക് വെച്ചത് ചത്ത കോഴികളെ ; ചിക്കന്‍ സ്റ്റാള്‍ നഗരസഭാ ആരോഗ്യ വിഭാഗം പൂട്ടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കോട്ടക്കല്‍ നഗരസഭയിലെ ഇന്ത്യനൂരില്‍ ചത്ത കോഴികളെ വില്‍പനയ്ക്കായി സൂക്ഷിച്ച ചിക്കന്‍ സ്റ്റാള്‍ നഗരസഭാ ആരോഗ്യ വിഭാഗം റെയ്ഡ് ചെയ്ത് പൂട്ടിപ്പിച്ചു. ഇന്ത്യനൂരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് ഞെട്ടിക്കുന്ന രീതിയിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയത്. ചത്ത കോഴികളെ ഇവിടെ വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു അധികൃതരുടെ മിന്നല്‍ പരിശോധന. പരിശോധനയില്‍ ഏകദേശം 25 പെട്ടികളിലായി സൂക്ഷിച്ചിരുന്ന നിരവധി കോഴികളെ ചത്ത നിലയില്‍ കണ്ടെത്തി. ഇതില്‍ പലതും പുഴുവരിച്ചും ദുര്‍ഗന്ധം വമിക്കുന്ന രീതിയിലുമായിരുന്നു.

പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് സ്ഥാപനത്തിനെതിരെ നഗരസഭ കര്‍ശന നടപടി സ്വീകരിച്ചത്. സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയതായും ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഹെല്‍ത്ത് വിഭാഗം അറിയിച്ചു. വരും ദിവസങ്ങളിലും ഹോട്ടലുകളിലും ഇറച്ചി വില്‍പന കേന്ദ്രങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് നഗരസഭയുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...