ശബരിമല കയറുന്ന തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല കയറുന്ന തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ഹൃദ്രോഗം ഉള്ളവർ കൃത്യമായ പരിശോധനകൾക്ക് വിധേയരായി മല കയറണമെന്നാണ് നിർദേശം. സന്നിധാനതും പമ്പയിലും ആധുനിക സൗകര്യങ്ങൾ ആശുപത്രികളിൽ സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സന്നിധാനത്തിന് സമീപം തേങ്ങ ഉടക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഒരു തീർത്ഥാടകൻ മരിച്ചത്. ഈ സാഹചര്യത്തിലാണ് ആരോഗ്യപൂർണമായ തീർത്ഥാടനത്തിന് നിർദേശവുമായി ആരോഗ്യ വകുപ്പ് രംഗത്ത് എത്തിയത്. ഹൃദ്രോഹം ഉള്ളവർ കൃത്യമായ പരിശോധനകൾ നടത്തിയ ശേഷം വേണം ശബരിമല യാത്ര തുടങ്ങാൻ എന്ന് ആരോ​ഗ്യവകുപ്പ് നിർദേശിക്കുന്നു. അതുപോലെ തന്നെ മല കയറുമ്പോൾ കൃത്യമായ ഇടവേളകളിൽ വിശ്രമിക്കണമെന്നും നിർദേശത്തിൽ പറയുന്നു. സന്നിധാനത്തെ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്താനുള്ള ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. ഐസിയു വെന്റിലേറ്റർ. ഐ സി യു, വെന്റില്ലേറ്റർ, ഇസിജി തുടങ്ങിയ സംവിധാനങ്ങളും തയ്യാറാണ്. പാമ്പ് വിഷത്തിനുള്ള പ്രതിരോധ മരുന്നുകളും ലഭ്യമാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിലയ്ക്കൽ പെട്രോൾ പമ്പിൽ പുലി ; ആശങ്കയൊഴിയാതെ ജനങ്ങളും തീർത്ഥാടകരും

0
നിലയ്ക്കൽ : ശബരിമല തീർത്ഥാടന പാതയിലെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ പുലിയിറങ്ങി....

അങ്കണവാടികളിലെ പാൽ, മുട്ട വിതരണം കടുത്ത പ്രതിസന്ധിയിൽ എന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുരുന്നുകൾക്ക് പോഷകാഹാരം ഉറപ്പാക്കുന്ന അങ്കണവാടികളിലെ പാൽ, മുട്ട...

സോളാർ ഫെൻസിങ് നിർമ്മാണത്തിലെ ഉദ്യോഗസ്ഥ – രാഷ്ട്രീയ കരാര്‍ അഴിമതി അവസാനിപ്പിക്കണം : ഐക്യ...

0
സീതത്തോട് : സീതത്തോട്‌ പഞ്ചായത്തിലെ വനം-കർഷക മേഖല അതിർത്തികളിൽ സോളാർ ഫെൻസിങ്...

തലവടി ചുണ്ടനിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴയെറിയും 

0
ആലപ്പുഴ : തലവടി ചുണ്ടൻ വള്ളം സമിതിയുടെയും തലവടി ടൗൺ ബോട്ട്...