ആരോഗ്യ വകുപ്പിന്റെ വെബ് പോര്‍ട്ടല്‍ പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്തെ ആരോഗ്യ വിവരം സംബന്ധിച്ച ഔദ്യോഗിക വെബ്പോര്‍ട്ടല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവല്ല ബിലിവേഴ്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രകാശനം ചെയ്തു. ആരോഗ്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍. ഖോബ്രഗഡെ വിവരണം നടത്തി. ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ‘വിഷന്‍ 2031’ എന്ന ആരോഗ്യ സെമിനാറിലായിരുന്നു പ്രകാശനം. health.kerala.gov.in എന്നതാണ് പോര്‍ട്ടലിന്റെ അഡ്രസ്. സി-ഡിറ്റ് ആണ് പോര്‍ട്ടല്‍ നിര്‍മിച്ചത്. ആരോഗ്യമേഖലയിലെ നേട്ടം, പ്രവര്‍ത്തനം, ആധികാരിക വിവരം, ബോധവല്‍കരണം തുടങ്ങിയവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരിലും ഗവേഷകരിലും എത്തിക്കുകയാണ് പോര്‍ട്ടലിന്റെ ലക്ഷ്യം.

ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍ എന്നിവയുടെ വെബ്‌സൈറ്റുകളെ കോര്‍ത്തിണക്കിയാണ് പോര്‍ട്ടല്‍ ഒരുക്കിയത്. ഡാഷ്‌ബോര്‍ഡില്‍ കേരളത്തിന്റെ ആരോഗ്യരംഗത്തെ ജനസംഖ്യാ പരിവര്‍ത്തനം സംബന്ധിച്ച ഗ്രാഫുകള്‍, ടേബിളുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മേഖല സംബന്ധിച്ച് ജനങ്ങള്‍ക്കാവശ്യമുള്ള നിയമങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉത്തരവുകള്‍ എന്നിവയും ലഭ്യമാണ്. ആരോഗ്യ വിവരങ്ങള്‍ക്ക് പുറമെ പ്രധാനപ്പെട്ട ബോധവല്‍കരണ പോസ്റ്ററുകള്‍, വീഡിയോകള്‍ എന്നിവയുമുണ്ട്. ബോധവല്‍കരണം ശക്തമാക്കാന്‍ പോര്‍ട്ടലിനോടനുബന്ധിച്ച് പ്രത്യേക ഫേസ്ബുക് പേജ്, യൂട്യൂബ് ചാനല്‍ , എക്‌സ് പേജ് , ഇന്‍സ്റ്റഗ്രാം പേജ് എന്നിവയും ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...