ഡി.സി.സി പ്രസിഡന്റും ഭാരവാഹികളും നവീൻ ബാബുവിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളുടെ ക്രൂര പീഡനത്തെ തുടർന്ന് മരണപ്പെട്ട എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ കുടുംബാംഗങ്ങളെ അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ എലിസബത്ത് അബു, എം.വി ഫിലിപ്പ്, കോൺഗ്രസ് മണ്ഡലം പ്രസിസന്റ് ദിലീപ്കുമാർ പൊതീപ്പാട് മറ്റ് നേതാക്കൾ എന്നിവർ മലയാലപ്പുഴയിലെ വസതിയിൽ എത്തി സന്ദർശിച്ചു.

നവീൻ ബാബുവിന്റെ സഹധർമ്മിണി മഞ്ജുഷ, സഹോദരൻ, മക്കൾ, മറ്റ് ബന്ധുക്കൾ എന്നിവരോട് പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നടത്തുന്ന നിയമ പോരാട്ടങ്ങളെക്കുറിച്ച് ചോദിച്ച് അറിയുകയും ആവശ്യമായ പിൻതുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. നവീൻ ബാബുവിന്റെ മരണത്തിലെ ദുരൂഹത നീക്കുന്നതിനും കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതിനും ഉതകുന്ന അന്വേഷണം അനിർവാര്യമാണെന്നും യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ഇതിനാവശ്യമായ സി.ബി.ഐ അന്വേഷണത്തിനായി വേണ്ട എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് ഡി.സി.സി പ്രസിഡന്റും ഭാരവാഹികളും കുടുംബത്തിന് ഉറപ്പ് നല്കി. എ.ഡി.എം നവീൻ ബാബുവിന്റെ ദുരൂഹ മരണം സംഭവിച്ച സമയം മുതൽ കോൺഗ്രസ്, യു.ഡി.എഫ് നേതാക്കൾ നല്കിക്കൊണ്ടിരിക്കുന്ന പിൻതുണക്ക് കുടുംബാംഗങ്ങൾ നന്ദി അറിയിച്ചതായി ഡി.സി.സി നേതാക്കൾ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...