പത്തനംതിട്ട : ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് കരുതലായി ആരോഗ്യവകുപ്പ്. വകുപ്പിൻ്റെ നേതൃത്വത്തിൽ സുസജ്ജമായ ആരോഗ്യ സംവിധാനങ്ങളാണ് തീർഥാടകർക്കായി ഒരുക്കിയിരിക്കുന്നത്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒ. പി അത്യാഹിത വിഭാഗം സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്. പമ്പ, നീലിമല അപ്പാച്ചിമേട് സന്നിധാനം എന്നീ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും ഹൃദ്രോഗ വിദഗ്ധരുടെ സേവനം ലഭ്യമാണ്. സന്നിധാനം പമ്പ ആശുപത്രികളിൽ മൈനർ ഓപ്പറേഷൻ തിയേറ്ററുകൾ, നിലക്കൽ, പമ്പ, സന്നിധാനം ആശുപത്രികളിൽ ലാബ് സൗകര്യങ്ങൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
കാനനപാതയിലും പ്രധാന തീർഥാടന പാതയിലുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 19 അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങൾ, നീലിമല അപ്പാച്ചിമേട് എന്നിവിടങ്ങളിൽ കാർഡിയോളജി സെന്ററുകൾ, ചരൽമേട്, കരിമല എന്നിവിടങ്ങളിൽ ഡിസ്പെൻസറികൾ, ആംബുലൻസ് മെഡിക്കൽ യൂണിറ്റ് സൗകര്യങ്ങൾ, കോന്നി മെഡിക്കൽ കോളേജിൽ പ്രത്യേക ശബരിമല വാർഡ് എന്നീ സൗകര്യങ്ങൾ തീർഥാടകർക്കായി വകുപ്പ് ഒരുക്കിയിട്ടുണ്ട്. അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ വിന്യസിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലന്‍സുകള്‍ക്ക് പുറമേയാണ് ഈ യൂണിറ്റുകള്‍ കൂടി സജ്ജമാക്കിയിരിക്കുന്നത്. ഇടുങ്ങിയ പാതകളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബൈക്ക് ഫീഡര്‍ ആംബുലന്‍സ്, ദുര്‍ഘട പാതകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന 4×4 റെസ്‌ക്യു വാന്‍, ഐസിയു ആംബുലന്‍സ് എന്നിവയും സജ്ജമാണ്.
കനിവ് 108 ആംബുലന്‍സ് പദ്ധതിക്ക് കീഴില്‍ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. തീര്‍ഥാടകര്‍ക്കു വൈദ്യസഹായം വേണ്ട സാഹചര്യങ്ങളില്‍ 108 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാല്‍ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും. ഒരു രോഗിയെ കിടത്തികൊണ്ട് പോകാന്‍ കഴിയുന്ന തരത്തില്‍ സജ്ജമാക്കിയ സൈഡ് കാറോടു കൂടിയതാണ് ബൈക്ക് ഫീഡര്‍ ആംബുലന്‍സ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യനാണു വാഹനം നിയന്ത്രിക്കുന്നത്. തീർഥാടകർക്ക് എന്തെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ അടിയന്തിര വൈദ്യ സഹായത്തിനായി 04735203232 എന്ന നമ്പറിൽ ബന്ധപ്പെടാം. തീർഥാടന കാലത്തിനു ദിവസങ്ങൾക്കു മുമ്പ് തന്നെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മണ്ഡല- മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി ഒരുക്കങ്ങൾ പൂർത്തീകരിച്ചിരുന്നു. മണ്ഡല – മകരവിളക്കു കാലത്തു ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് മികച്ച ആരോഗ്യസേവനങ്ങൾ ഒരുക്കുന്നതിനായി 24 മണിക്കൂറും ജാഗ്രതയോടെയാണ് ആരോഗ്യവകുപ്പ് പ്രവർത്തിക്കുന്നത്.