പത്തുവയസ്സുകാരിയെ കൊന്ന് മാൻഹോളിൽ ഉപേക്ഷിച്ച യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഗുരുഗ്രാം: ഹരിയാനയിലെ ബജ്ഗേരയിൽ പത്തു വയസ്സുള്ള ഭാര്യാ സഹോദരിയെ കൊന്ന് മാൻഹോളിൽ ഉപേക്ഷിച്ച 24കാരൻ പോലീസ് പിടിയിലായി. ഭാര്യയുമായുള്ള തർക്കത്തെ തുടർന്നാണ് കുട്ടിയെ കൊലപ്പെടുത്തിയത്. മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ ശനിയാഴ്ചയാണ് വീട്ടിൽ നിന്ന് കാണാതായാത്. തുടർന്ന് പിതാവ് പലം വിഹാർ പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ പെൺകുട്ടിയുടെ മൃതദേഹം ഷോളിൽ പൊതിഞ്ഞ് ബാഗിലാക്കി മാൻഹോളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നഗരത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പ്രതിയെ പിടികൂടുന്നത്. ബഗ്ജേരയിലെ വാടകവീട്ടിൽ താമസിക്കുന്ന പ്രതി ശുചീകരണതൊഴിലാളിയാണ്.

അടുത്ത ദിവസം തിരികെ കൊണ്ടുവിടാമെന്ന് ഉറപ്പ് നൽകി പെൺകുട്ടിയെ കൂട്ടികൊണ്ടുപോയ ശേഷം മുറിയിലെത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ. ശേഷം 1.5 കിലോമീറ്റർ അകലെയുള്ള മാൻഹോളിൽ ഉപേക്ഷിച്ചു. ആറു വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് 5 വയസ്സുള്ള മകനുണ്ട്. ഭർത്താവുമായുള്ള തർക്കങ്ങളെ തുടർന്ന് യുവതി മാറി താമസിക്കുകയായിരുന്നു. ഭാര്യയോടുള്ള പകയാണ് ആക്രമണത്തിനു പിന്നിൽ. ഭാര്യയെ അപായപ്പെടുത്തുന്നതിനായി രണ്ടുമാസമായി പ്രതി ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്നും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...