പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പ്രതികരണവുമായി വഖഫ് ബോർഡ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വഖഫ് ബോർഡ്. മുനമ്പം കേസിലെ നിയമനടപടിയെ പ്രതിപക്ഷ നേതാവ് വിമർശിച്ചത് പ്രതിഷേധാർഹമാണെന്ന് വഖഫ് ബോർഡ് പറഞ്ഞു. മുനമ്പത്തെ തർക്കഭൂമി വഖഫ് ആണെന്നതിന് വ്യക്തമായ ആധാരവും കോടതി വിധികളും ഉണ്ട്. ബോർഡ് സ്വീകരിച്ച നിയമനടപടിയെ ഗൂഢാലോചനയെന്ന് വ്യാഖ്യാനിച്ചത് നിരുത്തരവാദ നടപടിയാണെന്നും പരാമർ‌ശം പിൻവലിക്കണമെന്നും വഖഫ് ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.‌ വഖഫ് ട്രിബ്യൂണലിനെതിരെ വഖഫ് ബോര്‍ഡ് ഹൈക്കോടതിയില്‍ പോയത് മുനമ്പം നിവാസികളോടുള്ള വഞ്ചനയാണെന്നുമായിരുന്നു വി.ഡി സതീശന്റെ വിമർശനം.

വഖഫ് ട്രിബ്യൂണലിന്റെ പ്രവർത്തനം ഏതാനും ദിവസത്തേക്ക് സ്റ്റേ ചെയ്യിച്ച വഖഫ് ബോർഡിന്റെ നിലപാട് മുനമ്പം ജനതയ്ക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും സതീശൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ സക്കീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രംഗത്തെത്തുകയും പ്രസ്താവന പുറത്തിറക്കുകയും ചെയ്തത്. യോഗത്തിൽ പി.ഉബൈദുല്ല എംഎൽഎ, അഡ്വ. എം ഷറഫുദ്ദീൻ, എം.സി മായിൻഹാജി, അഡ്വ. പി.വി സൈനുദ്ദീൻ, പ്രൊഫ.കെ.എം അബ്ദുൽ റഹീം, റസിയ ഇബ്രാഹിം, എ ഹബീബ് എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...