ആരോഗ്യ കേരളം ഐ.സി.യുവിൽ ; ആന്റോ ആന്റണി എംപി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരോഗ്യകേരളം ഐ.സി.യു വിൽ ആയതിന്റെ സാക്ഷിപത്രമാണ് പത്തനംതിട്ട ഗവ: നഴ്സിംഗ് കോളേജിൽ മെറിറ്റടിസ്ഥാനത്തിൽ അഡ്മിഷൻ നേടിയ വിദ്യാർഥികളും രക്ഷകർത്താക്കളും പെരുവഴിയിലിറങ്ങേണ്ടി വന്നതെന്ന് ആന്റോ ആന്റണി എംപി. പത്തനംതിട്ട ഗവ: നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥി കളുടെ രക്ഷകർത്താക്കൾ കോളേജിലേക്ക് നടത്തിയ മാർച്ച്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടു കൊണ്ട് വിദ്യാർഥികൾക്ക് രണ്ട് വർഷം നഷ്ടപ്പെട്ടു. രണ്ട് വർഷമായിട്ടും അഫിലിയേഷൻ കിട്ടാത്ത കോഴ്സിൽ പഠിക്കുന്ന വിദ്യാർഥികൾ വഴിയാധാരമാകുന്നു.

സർക്കാർ ആശുപത്രികളിൽ മരുന്നില്ല, ഡോക്ടറില്ല. രോഗം വന്ന പാവപ്പെട്ടവർക്ക് ഭാഗ്യമുണ്ടെങ്കിൽ ജീവിക്കാം എന്നതാണ് ഇന്നത്തെ അവസ്ഥ. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ പറയുന്നത് കോടിക്കണക്കിന് രൂപയുടെ കാലഹരണപ്പെട്ട മരുന്നുകൾ സർക്കാർ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നു എന്നുള്ളതാണ്. കാലഹരണപ്പെട്ട മരുന്നുകൾ സൂക്ഷിക്കുന്നത് നിയമവിരുദ്ധമായിരിക്കുന്നിടത്താണ് ഈ നടപടി. ഈ കാലഘട്ടത്തിൽ സർക്കാർ ആശുപത്രിയിലെ മരുന്നു കഴിച്ചു മരിച്ചവരെ പറ്റി സമഗ്രമായ അന്വേഷണം വേണം.

സർക്കാരിന്റെ പിടിപ്പുകേടു കൊണ്ട് മാത്രമാണ് ഈ പാവപ്പെട്ട വിദ്യാർഥികൾക്ക് അവരുടെ പഠനം മുടങ്ങിയിരിക്കുന്നത്. നഴ്സിംഗ് കോളേജിന് ആവശ്യമായ താത്കാലിക സൗകര്യങ്ങൾ ഒരുക്കി അത് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന് സമർപ്പിച്ചുവിരുന്നുവെങ്കിൽ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. കാലതാമസമില്ലാതെ എത്രയും പെട്ടെന്ന് ഈ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്ത്വത്തിലാകുന്ന ഈ അവസ്ഥ ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമന്നും ആന്റോ ആന്റണി എം പി പറഞ്ഞു.

രക്ഷകർത്താക്കളുടെ സമരത്തിന് ഒപ്പമുണ്ടായിരുന്ന കെഎസ്‍യു പ്രവർത്തകർ വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബാരിക്കെട് മറിച്ചിട്ട് കോളേജിലേക്ക് കടക്കാൻ ശ്രമം നടത്തി. തുടർന്ന് പോലീസുമായി സംഘർഷം നീണ്ടു നിന്നു. ബലം പ്രയോഗിച്ചു പ്രവർത്തകാരെ അറസ്റ്റ് ചെയ്തപ്പോൾ പ്രവർത്തകരെ പോലീസ് വലിച്ചിഴച്ചത് വീണ്ടും സംഘർഷത്തിന് ഇടയാക്കി. തുടർന്ന് കൂടുതൽ പോലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സമരത്തിന് പി.ടി.എ പ്രസിഡന്റ്‌ പ്രദീപ് കുമാർ ബി അധ്യക്ഷത വഹിച്ചു.

കെപിസിസി സെക്രട്ടറി അനീഷ്‌ വരിക്കണ്ണാമല മുഖ്യപ്രഭാഷണം നടത്തി. കെഎസ്‍യു ജില്ലാ പ്രസിഡന്റ്‌ അലൻ ജിയോ മൈക്കിൾ, സംഘടന ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, സംസ്ഥാന കൺവീനർ ആഘോഷ് വി സുരേഷ്, പിടിഎ വൈസ് പ്രസിഡന്റ്‌ റെജീന, ഭാരവാഹികളായ സന്തോഷ്‌ ഭദ്രൻ, അബൂബക്കർ മലപ്പുറം, കെഎസ്‍യു ജില്ലാ വൈസ് പ്രസിഡന്റുമാരായ തഥാഗത് ബി കെ, മുഹമ്മദ്‌ സാദിക്ക്, അനന്തഗോപൻ തോപ്പിൽ, അനുഗ്രഹ മറിയം ഷിബു. ജില്ലാ ഭരവഹികളായ മെബിൻ നിരവേൽ, റോഷൻ റോയി തോമസ്, ജോഷ്വാ തേരകത്തിനാൽ, നിതിൻ മല്ലശേരി, സുബ്‌ഹാൻ അബ്ദുൽ, ഇജാസ് ഖാൻ, സ്റ്റൈൻസ് ജോസ്, ബിനിൽ ബിനു, ടോണി ഇട്ടി മുഹമ്മദ്‌ റാഫി, ടെറിൻ പി ജോർജ്, ടിജോ തോമസ്, ജോയൽ ടി വിജു, അഖിൽ സന്തോഷ്‌, ആരോൺ സി യേശുദാസൻ, നജാഫ് ജലാൽ, ശ്രുജിത്ത്, അഞ്ചു, ആദിത്യ, തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...