ആരോഗ്യ മന്ത്രി അനാരോഗ്യ മന്ത്രിയായി മാറി : ഷാഫി പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സർക്കാരിൽ നിന്ന് രക്ഷപെടാൻ കേരളത്തിലെ ജനങ്ങൾക്ക് വാക്സിൻ കൊടുക്കേണ്ട അവസ്ഥയെന്ന് ഷാഫി പറമ്പിൽ എം പി. ആരോഗ്യമേഖലയിലെ പ്രതിസന്ധിയിൽ കോഴിക്കോട് നടന്ന കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് നീതി കിട്ടണം. സാധാരണക്കാരനാണ് ചികിത്സ തേടി വരുന്നത്. അങ്ങനെ വരുന്നവരോട് ചെയ്യുന്നത് ക്രൂരതയാണ്. മറ്റ് പലതിനും സർക്കാരിന് പണമുണ്ട്. സർക്കാരിന് സഖാക്കളുടെ പിന്തുണ നഷ്ടപ്പെട്ടു. സർക്കാരിനെ ജനം അറബി കടലിൽ താഴ്ത്തുമെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.

പിണറായി ഭരണം ജനത്തിന് ബാധ്യത. ആരോഗ്യ മന്ത്രി അനാരോഗ്യ മന്ത്രിയായി മാറി. സർക്കാറിന് പി.ആർ അഡിക്ഷൻ രോഗം പിടിപെട്ടു. സർക്കാറിൻ്റെ എക്സിറ്റ് ഓഡർ ജനങ്ങൾ ഒപ്പിട്ടു കഴിഞ്ഞു. അതു തന്നെയാണ് നിലമ്പൂരിൽ കണ്ടത്. സർക്കാരിന്റെ നയം അംഗീകരിക്കാൻ സാധിക്കില്ല. ഒരു മനസാക്ഷിയും ഈ സർക്കാരിനില്ല. സർക്കാരിൻ്റെ പിആർ ജോലി ചെയ്യാൻ പണമുണ്ട്. ഒരു ഡോക്ടർ ഗതികേട് കൊണ്ട് എഴുതിയ എഫ്ബി പോസ്റ്റു മാത്രമല്ല ഡോ ഹാരിസിന്റെത്. സർക്കാർ ഭരണ വിരുദ്ധതയാണ് ആ പോസ്റ്റിലുള്ളത്. കറ കളഞ്ഞ സഖാവിൻ്റെ എഫ്ബി പോസ്റ്റാണതെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയൻകീഴിലെ കോൺ​ഗ്രസ് നേതാക്കൾ തമ്മിലുള്ള കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ കെ. മുരളീധരൻ

0
തിരുവനന്തപുരം: ചിറയൻകീഴിലെ കോൺ​ഗ്രസ് നേതാക്കൾ തമ്മിലുള്ള കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ കെ....

പ്രായരേഖകളിൽ ക്രമക്കേട് ; ഇന്ത്യൻ അണ്ടർ-19 താരം രോഹിത് യാദവിന് ബിസിസിഐയുടെ വിലക്ക്

0
മുംബൈ : പ്രായരേഖകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബംഗാൾ ലെഗ് സ്പിന്നർ...

ലോട്ടറി ടിക്കറ്റിന്‍റെ അവസാന നമ്പര്‍ തിരുത്തി തട്ടിപ്പ് ; പ്രതി പിടിയിൽ

0
തൃശൂര്‍: ലോട്ടറി ടിക്കറ്റിന്‍റെ അവസാന നമ്പര്‍ ലെഡ് പെന്‍സില്‍ ഉപയോഗിച്ച് തിരുത്തി...

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...