രോഗികള്‍ വർധിച്ചത് കാരണമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്നു വില കുടിശ്ശികയായതെന്ന വിശദീകരണവുമായി ആരോഗ്യ മന്ത്രി വീണ ജോർജ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: രോഗികള്‍ വർധിച്ചത് കാരണമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്നു വില കുടിശ്ശികയായതെന്ന വിശദീകരണവുമായി ആരോഗ്യ മന്ത്രി വീണ ജോർജ്. അധിക വിഹിതത്തിനായി ധനവകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം. മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം നിർത്തിയിട്ട് 10 ദിവസം കഴിഞ്ഞു. വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശികയുടെ കാര്യത്തിൽ ഇതുവരെ യാതൊരു ധാരണയിലും സർക്കാർ എത്തിയിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ രാഘവൻ എംപി ഉപവാസ സമരം ആരംഭിച്ചിരുന്നു. മൂന്ന് ജില്ലകളിലെ രോഗികളുടെ ആശ്രയ കേന്ദ്രമായ മെഡിക്കൽ കോളേജിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ സർക്കാർ ഇടപെടുന്നില്ല എന്നാരോപിച്ചായിരുന്നു സമരം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികള്‍ കൂടുതലാണെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി ഒളിച്ചോടാന്‍ ശ്രമിക്കുകയാണെന്ന് എംകെ രാഘവന്‍ എംപി കുറ്റപ്പെടുത്തി. മരുന്നു വിതരണം നിർത്തി പത്തു ദിവസമായിട്ടും മന്ത്രി എന്തെടുക്കുകയായിരുന്നെന്നും എം.കെ രാഘവന്‍ ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടി സിജെപി

0
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം സിജെപി...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽക്കയറി യുവതിയെ പീഡിപ്പിച്ചു; 28 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വ്യാജേന വീടിനുള്ളിൽ കടന്ന് യുവതിയെ...

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

0
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി....

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....