മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് ശുഭകരമായ സമാപനം : ദേവസ്വം പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണ്ഡല-മകരവിളക്ക് തീര്‍ഥാടനം ശുഭകരമായി പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി. എസ്. പ്രശാന്ത്. പരാതിക്കള്‍ക്ക് ഇടയുണ്ടാകാതെ ലക്ഷകണക്കിന് തീര്‍ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കാന്‍ കഴിഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ദേവസ്വം ബോര്‍ഡ്, സന്നദ്ധ, സാമുദായിക, രാഷ്ട്രീയ സംഘടനകള്‍, മാധ്യമങ്ങള്‍ തുടങ്ങിയവയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആദ്യഘട്ട യോഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് പങ്കെടുത്ത് നിര്‍ദേശങ്ങള്‍ നല്‍കി. ഓരോ ഘട്ടത്തിലും ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍. വാസവന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ നടപ്പാക്കി. വിവിധ വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിലും യോഗങ്ങള്‍ നടന്നു.

വാഹന പാര്‍ക്കിംഗ്, തീര്‍ഥാടകര്‍ക്ക് നില്‍ക്കുന്നതിനും വിരി വയ്ക്കുന്നതിനുമുള്ള പന്തലുകള്‍, അന്നദാനം, കുടിവെള്ളം, പ്രസാദവിതരണം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും മികച്ച സൗകര്യം ഒരുക്കി. നിലയ്ക്കലും എരുമേലിയിലും അധികമായി പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ സജ്ജമാക്കി. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ 25 ലക്ഷത്തിലധികം ഭക്തര്‍ക്ക് ഭക്ഷണം നല്‍കി. തീര്‍ഥാടനകാലം ആരംഭത്തില്‍ 40 ലക്ഷത്തോളം അരവണ കരുതല്‍ ശേഖരം ഉണ്ടായിരുന്നു. അടിസ്ഥാ സൗകര്യങ്ങള്‍ കൃത്യമായി ഒരുക്കിയത് തീര്‍ത്ഥാടനകാലം മനോഹരമാക്കി.
ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന തന്ത്രിയുടെ നിര്‍ദേശം പ്രയോജനപ്പെട്ടു. വസ്ത്രങ്ങള്‍ പമ്പയില്‍ ഉപേക്ഷിക്കുന്നതിലും കുറവ് വന്നു.

പ്രാഥമിക കണക്കുകള്‍ പ്രകാരം മുന്‍ വര്‍ഷത്തേക്കാള്‍ 10 ലക്ഷത്തിലധികം തീര്‍ഥാടകര്‍ ദര്‍ശനത്തിനെത്തി. ജനുവരി 18 വരെ 52 ലക്ഷം ഭക്തര്‍ എത്തി. വരുമാനത്തിലും ഗണ്യമായ വര്‍ധനവ് ഉണ്ടായി. പോലിസിന്റെ കൃത്യവും ശാസ്ത്രീയമായുമുള്ള ഇടപെടലിലൂടെ ഭക്തജനത്തിരക്ക് കാര്യക്ഷമമായി നിയന്ത്രിച്ചു. പതിനെട്ടാം പടിയിലെ പോലിസുകാരുടെ പ്രവര്‍ത്തന സമയം 15 മിനിറ്റാക്കി കുറച്ചതിലൂടെ ഒരു മിനിറ്റില്‍ 85 തീര്‍ഥാടകരെ വരെ കയറ്റിവിടാനായി. സോപനത്തിന് മുമ്പിലുള്ള ദര്‍ശനക്രമീകരണവും ഫലപ്രദമായിരുന്നു. തീര്‍ഥാടകരോടുള്ള പോലീസിന്റെ പെരുമാറ്റവും കുട്ടികള്‍ക്കും വയോധികര്‍ക്കും ദര്‍ശനസൗകര്യം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...