Sunday, September 8, 2024 4:07 pm

എയിംസ് ; ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് നിർദ്ദിഷ്ട സ്ഥലം സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എയിംസ് (ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എയിംസ്) ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് നിർദ്ദിഷ്ട സ്ഥലം സന്ദര്‍ശിച്ചു സ്ഥാപിക്കാനുദ്ദേശിക്കുന്ന കിനാലൂരിലെ നിര്‍ദ്ദിഷ്ട സ്ഥലം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്  സന്ദര്‍ശിച്ചു. കിനാലൂരിലെ കെഎസ്ഐഡിസി യുടെ കൈവശമുള്ള സ്ഥലത്ത് എയിംസ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 150 മുതല്‍ 200 ഏക്കര്‍ വരെ  സ്ഥലം ഇവിടെ ലഭ്യമാണ്.  ഉടൻ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ ആരംഭിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കിനാലൂര്‍, കാന്തലോട് വില്ലേജുകളിലായി കെഎസ്ഐഡിസി യുടെ കൈവശമുള്ള 140 ഓളം ഏക്കര്‍ സ്ഥലം നിലവില്‍ ലഭ്യമാണ്. അത് ഡി എം ഇയുടെ പേരിലേക്ക് മാറ്റുക എന്നുള്ളതാണ് ഔദ്യോഗിക നടപടി. ലാന്റ് മാര്‍ക്കിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ജില്ലാകളക്ടറുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇനിയും ഭൂമി ഏറ്റെടുക്കാനുണ്ട്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി യോഗങ്ങള്‍ ചേര്‍ന്ന് മുന്നോട്ടു പോവുകയാണെന്നും മന്ത്രി പറഞ്ഞു. സച്ചിന്‍ ദേവ് എംഎല്‍എ, ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ഡോ.ആശ തോമസ്, ജില്ലാകളക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി,  പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണന്‍, ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഉമ്മര്‍ ഫാറൂഖ്, ഡി.പി.എം എ.നവീന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

കേരള തീരം മുതൽ വടക്കൻ കർണാടക തീരം വരെ പുതിയ ന്യൂനമർദപാത്തി ; നാളെ...

0
തിരുവനന്തപുരം: കേരള തീരം മുതൽ വടക്കൻ കർണാടക തീരം വരെ പുതിയ...

മാമി തിരോധാനം : പിന്നിൽ എം.ആർ അജിത് കുമാറിൻ്റെ കറുത്ത കൈകൾ, തെളിവുണ്ടെന്ന് പിവി...

0
കോഴിക്കോട് : റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി ബാലുശ്ശേരി എരമംഗലം ആട്ടൂര്‍ മുഹമ്മദി(...

ബീഹാറിൽ ഓടുന്നതിനിടെ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ബോഗികൾ വിട്ടുപോയി

0
പട്ന: ബീഹാറിൽ ഓടുന്നതിനിടെ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ബോഗികൾ വിട്ടുപോയി. ദില്ലിയിൽ...

ബി ടെക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ

0
ഐ.എച്ച്.ആർ.ഡി യുടെ കീഴിലുള്ള ചെങ്ങന്നൂർ എഞ്ചിനീയറിങ്ങ് കോളേജിൽ രണ്ടാം വർഷ ബി...