ആരോഗ്യ മന്ത്രിയുടെ നാട് “കാമാത്തിപ്പുര” …ചെസ്റ്റ് നമ്പര്‍ ഇടൂ …തെളിവ് തരാം ….

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിന്റെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ നാട് കാമാത്തിപ്പുരയാകുന്നു. പലരും മൂക്കത്ത് വിരല്‍ വെക്കുകയും അതിശയോക്തി പ്രകടിപ്പിക്കുകയും ചെയ്യും. എന്നാല്‍ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടാല്‍  ഇതൊക്കെ സത്യമാണെന്ന് തിരിച്ചറിയുകയും ചെയ്യും. ആരോഗ്യ മന്ത്രിയുടെ കുടുംബവീടിനടുത്താണ് ഒരു വ്യഭിചാര കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഏറിയാല്‍ രണ്ടു കിലോമീറ്റര്‍ മാറി, അതും പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയുടെ അരികില്‍ മൈലപ്രാ എന്ന സ്ഥലത്ത്. ആയുര്‍വേദ സ്പാ എന്ന പേരിലാണ് പലതും അറിയപ്പെടുന്നത്. ഇവിടുത്തെ ജീവനക്കാര്‍ മിക്കവരും ജില്ലക്ക്  പുറത്തുള്ളവരാണ്. ഹൈവേയുടെ ഓരത്ത് തന്നെ ഇത്ര ധൈര്യമായി വ്യഭിചാര കേന്ദ്രം നടത്തുവാന്‍ ധൈര്യപ്പെടുന്നത് ആരെന്നു വ്യക്തമാണ്. പാര്‍ട്ടിയിലും പോലീസിലും ശക്തമായ പിടിപാടുള്ളവര്‍ തന്നെയാണ് ഇതിനുപിന്നില്‍, ആയുര്‍വേദ സ്പാ എന്ന ലേബലില്‍ ലൈസന്‍സ് സമ്പാദിച്ചതിന് പിന്നിലും വമ്പന്‍മാരുടെ ഇടപെടലുകള്‍ ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

പത്തനംതിട്ട നഗരത്തിലും ഇത്തരം സ്ഥാപനങ്ങള്‍ യഥേഷ്ടം പ്രവര്‍ത്തിക്കുന്നു. ഇതിനെതിരെ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ ഇവിടുത്തെ സ്ഥിരം ഇടപാടുകാരാണ്, അതുകൊണ്ടുതന്നെ ആര്‍ക്കെതിരെയും ഒരു നടപടിയും സ്വീകരിക്കില്ല, പത്തനംതിട്ട നഗരവും സമീപ സ്ഥലങ്ങളും മുംബൈയിലെ ചുവന്ന തെരുവിന് സമാനമാകുകയാണ്. ആയുര്‍വേദ സ്പാ, മസ്സാജിംഗ്, ബ്യൂട്ടി പാര്‍ലര്‍ എന്നിവയുടെ മറവിലാണ് പത്തനംതിട്ടയില്‍ പരസ്യമായി വ്യഭിചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജനപ്രതിനിധികള്‍ മൌനം പാലിക്കുകയാണ്. വീണാ ജോര്‍ജ്ജ് പാര്‍ട്ടിക്കാരെ വെറുപ്പിക്കുവാന്‍ തയ്യാറുമല്ല. അതുകൊണ്ടുതന്നെ പത്തനംതിട്ടയുടെ മുഖവും പ്രശസ്തിയും മാറുകയാണ് ……

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...