അ​നു​മ​തി​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കുന്ന ഇ​റ​ച്ചി​ക്ക​ട​ക​ൾ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : അ​നു​മ​തി​യി​ല്ലാ​തെ ന​ഗ​ര, ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ലി​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കുന്ന ഇ​റ​ച്ചി​ക്ക​ട​ക​ൾ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു. തീ​ൻ​മേ​ശ​യി​ൽ ഇ​റ​ച്ചി പ്ര​ധാ​ന വി​ഭ​വ​മാ​യി മാ​റു​ന്ന സാ​ഹ​ച​ര്യം മു​ത​ലാ​ക്കി​യാ​ണ് അ​ന​ധി​കൃ​ത ഇ​റ​ച്ചി​ക്ക​ച്ച​വ​ടം ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്. രോ​ഗം വ​ന്ന​തും ച​ത്ത​തു​മാ​യ ആ​ടു​മാ​ടു​ക​ളു​ടെ ഇ​റ​ച്ചി വി​ൽ​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ മൃ​ഗ​ങ്ങ​ളെ മാ​ത്ര​മേ ക​ശാ​പ്പ് ചെ​യ്ത് വി​ൽ​ക്കാ​ൻ പാ​ടു​ള്ളൂ. എ​ന്നാ​ൽ ഈ ​നി​യ​മം കാ​റ്റി​ൽ​പ​റ​ത്തി വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് അ​ന​ധി​കൃ​ത ഇ​റ​ച്ചി​ക്ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

വീ​ടു​ക​ളി​ലും മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലും അ​സു​ഖം ബാ​ധി​ച്ചും മ​റ്റും ചാ​കു​ന്ന ആ​ടു​മാ​ടു​ക​ളെ കു​ഴി​ച്ചി​ടാ​നു​ള്ള ബു​ദ്ധി​മു​ട്ട് മ​ന​സ്സി​ലാ​ക്കി ഇ​റ​ച്ചി വ്യാ​പാ​ര ഏ​ജ​ന്റു​മാ​ർ ഉ​ട​മ​യു​മാ​യി ബ​ന്ധ​പ്പെ​ടും. പി​ന്നീ​ടു ച​ത്ത മൃ​ഗ​ങ്ങ​ളെ രാ​ത്രി​യി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി അ​റു​ത്ത് പു​ല​ർ​ച്ച ഇ​റ​ച്ചി​ക്ക​ട​ക​ളി​ൽ എ​ത്തി​ക്കു​ന്ന​താ​യും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഐ​രാ​ണി​ക്കു​ഴി, കു​ന്നി​ക്കു​ഴി, തു​മ്പ​മ​ൺ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി ഇ​റ​ച്ചി​ക്ക​ട​ക​ളു​ണ്ട്. പു​ല​ർ​ച്ച ആ​രം​ഭി​ക്കു​ന്ന ഇ​റ​ച്ചി​ക്ക​ട​ക​ൾ പ​ത്തു​മ​ണി​യോ​ടെ ക​ച്ച​വ​ടം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ന​ട​പ​ടി​യെ​ടു​ക്കാ​ൻ പ​ല​പ്പോ​ഴും ക​ഴി​യാ​റി​ല്ല. മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​തു മൂ​ലം തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​കു​ക​യാ​ണ്. പ​ല ഇ​റ​ച്ചി​ക്ക​ട​ക​ളി​ലും മാം​സം തൂ​ക്കി വി​ൽ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി പു​തു​ക്കാ​ത്ത​വ​യും തൂ​ക്കം കൃ​ത്യ​മ​ല്ലാ​ത്ത​തു​മാ​ണെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൺ മില്യൻ തൂഫാൻ ഗോൾസ് : തലവടി സി.എം.എസ് ഹൈസ്ക്കൂളിലെ ഭാഗ്യശാലി സാനിയ

0
എടത്വ : വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ്...

‘ഭാവിതലമുറയുടെ ജീവിതം തകർക്കരുത്’ ; വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് കുഞ്ചാക്കോ ബോബൻ

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന്...

ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി തേക്കുതോട്ടില്‍ പിടിയില്‍

0
കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ...

ഇരുമ്പ് പൈപ്പ് കൊണ്ട് അയൽവാസിയുടെ കൈമുട്ട് തല്ലിത്തകർത്തു : ഒളിവിൽ കഴിഞ്ഞ കോന്നി അരുവാപ്പുലം...

0
കോന്നി : മുൻ വൈരാഗ്യം മൂലം അയൽവാസിയായ യുവാവിന്റെ കൈമുട്ട് സംഘം...