സന്ധിവാതം : ഈ ലക്ഷണങ്ങള്‍ മുന്നറിയിപ്പ് സൂചന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശരീരത്തിലെ ഒന്നോ അതിലധികമോ സന്ധികളില്‍ നീര്‍ക്കെട്ടോ ദുര്‍ബലതയോ ഉണ്ടാക്കുന്ന രോഗമാണ് സന്ധിവാതം. ആര്‍ക്കും ഏത് പ്രായത്തിലും സന്ധിവാതം ഉണ്ടാകാം. എന്നാല്‍ ചിലര്‍ക്ക് സന്ധിവാതം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച്‌ അധികമാണ്. മയോ ക്ലിനിക്കിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍ സന്ധിവാതത്തിന്‍റെ കുടുംബചരിത്രമുള്ള പ്രായമായവര്‍, മുന്‍പ് സന്ധികളില്‍ പരുക്ക് പറ്റിയവര്‍, അമിതവണ്ണമുള്ളവര്‍ തുടങ്ങിയവര്‍ക്ക് സന്ധിവാത സാധ്യത അധികമാണ്.

ഇനി പറയുന്ന ലക്ഷണങ്ങള്‍ സന്ധിവാതത്തെ പറ്റി സൂചന നല്‍കുമെന്ന് ആര്‍ത്രൈറ്റിസ് ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടുന്നു.

1. നിരന്തര വേദന
സന്ധികളില്‍ ഉണ്ടാകുന്ന നിരന്തരമായ വേദനയാണ് സന്ധിവാതത്തിന്‍റെ പ്രഥമ ലക്ഷണം. ഈ വേദന മാറാതെ നില്‍ക്കുകയോ വിട്ടു വിട്ടു വരികയോ ചെയ്യാം. വെറുതെ ഇരിക്കുമ്ബോഴും നടക്കുമ്ബോഴുമൊക്കെ ഈ വേദന വരാം. ശരീരത്തിന്‍റെ ഒരു ഭാഗത്തോ ഒന്നിലധികം സന്ധികളിലോ ഒരേ സമയം വേദന വരാനും സാധ്യതയുണ്ട്.

2. രാവിലെ ഉണ്ടാകുന്ന പിരിമുറുക്കം
രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ മുതല്‍ ഒരു മണിക്കൂറിലധികം ശരീരത്തിന് തോന്നുന്ന പിരിമുറുക്കവും സന്ധിവാത ലക്ഷണമാണ്. മേശയ്ക്ക് പിന്നില്‍ നിരന്തരം ഇരിക്കുമ്ബോഴോ ദീര്‍ഘനേരം കാറോടിക്കുമ്ബോഴോ ഒക്കെ സന്ധികളില്‍ ഇത്തരമൊരു ദൃഢത അനുഭവപ്പെടാം.

3. മൂന്ന് ദിവസത്തിലധികം നീളുന്ന നീര്
സന്ധികളില്‍ ഉണ്ടാകുന്ന നീര് മൂന്ന് ദിവസത്തില്‍ കൂടുതല്‍ നീളുകയോ ഒരു മാസത്തില്‍ മൂന്ന് തവണയിലധികം ഇത്തരത്തില്‍ നീര് വച്ചാലോ സന്ധിവാതം സംശയിക്കാവുന്നതാണ്. നീര് വയ്ക്കുന്നിടത്ത് ചര്‍മം ചുവന്നിരിക്കുകയും ഇവിടെ നല്ല ചൂട് ഉണ്ടാകുകയും ചെയ്യും.

4. കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്
ഇരിക്കുന്ന ഇടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ വേദനയോ ബുദ്ധിമുട്ടോ തോന്നുന്നതും സന്ധിവാതത്തിന്‍റെ സൂചനയാണ്. സന്ധിവാതമുള്ളവര്‍ ചുറ്റിപറ്റി നടക്കാതെ ഒരിടത്തുതന്നെ കുത്തിയിരിക്കാന്‍ താല്‍പര്യപ്പെടും. പലതരത്തില്‍ സന്ധി വാതം ഉണ്ടാകാറുണ്ട്. ഇതിനാല്‍ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെടുന്നവര്‍ ഡോക്ടറെ കണ്ട് പരിശോധനകള്‍ക്ക് വിധേയരാകേണ്ടതാണ്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് ഇഡി ; വീണയോട് ബുധനാഴ്ച ഹാജരാകാൻ...

0
കൊച്ചി: മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിഎംആർഎൽ...

വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചവർ...

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക്...

ആര്‍എസ്എസിനോട് വെറുതെ മുട്ടാൻ നിൽക്കേണ്ട, മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കളുടേത് : കെ...

0
കോഴിക്കോട്: ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ടെന്നും മമതയുടെയും സ്റ്റാലിന്റെയും പിണറായി വിജയന്റെയും...