ഡോക്ടറുടെ കുറിപ്പടി വായിച്ചാല്‍ മനസ്സിലാകാറുണ്ടോ ? ഇനി എഐ സഹായിക്കും

For full experience, Download our mobile application:
Get it on Google Play

ഡോക്ടര്‍മാരുടെ കുറിപ്പടികളിലെ കയ്യക്ഷരം കണ്ടാല്‍ കണ്ണു കുഴയുന്ന സാധാരണക്കാര്‍ക്കും ഇനിയത് നിസാരമായി മനസ്സിലാക്കാം. അതിന് സഹായിക്കുന്ന എഐ ടൂള്‍ ഇപ്പോള്‍ തയ്യാറായി കഴിഞ്ഞു. എന്‍വൈയു ലാംഗോണാണ് ജനറേറ്റീവ് എഐയുടെ സഹായത്തോടെ ഡോക്ടര്‍മാരുടെ മെഡിക്കല്‍ ഭാഷയുടെ കുരുക്കഴിക്കുന്നത്. ഇതിനായി ഉപയോഗിക്കുന്നത് ചാറ്റ് ജിപിടിയുടെ ജിപിടി-4 ആണ്. ആദ്യ ഘട്ട പരിക്ഷണത്തില്‍ രോഗികളുടെ ഡിസ്ചാര്‍ജ് നോട്ടുകളിലെ വിവരങ്ങള്‍ രോഗികള്‍ക്ക് എളുപ്പം മനസ്സിലാക്കുന്ന സാധാരണ ഭാഷയിലേക്ക് ചാറ്റ് ബോട്ടിന് മാറ്റാന്‍ സാധിച്ചതായി ഗവേഷകര്‍ പറയുന്നു.

ജനറേറ്റീവ് നിര്‍മ്മിത ബുദ്ധിയിലൂടെ ഇത്തരം നോട്ടുകളുടെ വായന നിലവാരം പതിനൊന്നാം ഗ്രേഡിന്റെ തോതില്‍ നിന്ന് ആറാം ഗ്രേഡിലേക്ക് താഴ്ത്താന്‍ സാധിച്ചെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പരിഭാഷകളിലെ കൃത്യത മനസിലാക്കാന്‍ ഡോക്ടര്‍മാരെ കൊണ്ടും വിലയിരുത്തി. എഐ ഉപയോഗിച്ച് സാധാരണക്കാരുടെ ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്ത 54 ശതമാനം ഡിസ്ചാര്‍ജ് നോട്ടുകള്‍ക്കും ഏറ്റവും മികച്ച കൃത്യത റേറ്റിങ്ങാണ് ഡോക്ടര്‍മാര്‍ നല്‍കിയത്. എഐ ഉപയോഗിച്ച് തയ്യാറാക്കുന്ന നോട്ടുകളുടെ വ്യക്തതയെ സംബന്ധിച്ച് രോഗികളുടെ അഭിപ്രായം കൂടി തേടണമെന്നും അതിനായി പൈലറ്റ് പ്രോഗ്രാമിന് തുടക്കം കുറിച്ചതായും ഗവേഷകര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...