ദിവസേന നാവ് വടിക്കുന്നവര്‍ക്ക് ഈ 5 ഗുണങ്ങള്‍ ഉണ്ടാകും​

For full experience, Download our mobile application:
Get it on Google Play

ഒരു ദിവസം രണ്ട് നേരം പല്ല് തേക്കാന്‍ പോലും മടിയുള്ളവരാണ് പലരും. പല്ല് തേക്കാന്‍ മടിയുള്ളവര്‍ സ്വാഭാവികമായും നാവും വടിക്കാന്‍ മടി കാണിച്ചെന്ന് വരാം. പ്രത്യേകിച്ച് കുട്ടികളില്‍ നാവ് വടിക്കാന്‍ മടി കണ്ട് വരാറുണ്ട്. ചിലര്‍ പറയും നാവ് വടിച്ചാല്‍ നാവിന്റെ രുചി നഷ്ടമാകും എന്ന്. എന്നാല്‍, സംഭവം അതില്‍ ഒന്നും കാര്യമില്ല. ഇത് മാത്രമല്ല, നാവ് വടിച്ചാല്‍ നിരവധി ഗുണങ്ങളും നമ്മള്‍ക്ക് ലഭിക്കും. അവ ഏതെല്ലാമെന്ന് നോക്കാം. ദിവസേന പല്ല് തേച്ചാല്‍ മാത്രം നമ്മള്‍ നമ്മളുടെ വായ നല്ലപോലെ വൃത്തിയാക്കി കൊണ്ട് നടക്കുന്നുണ്ട് എന്ന് നമ്മള്‍ക്ക് പറയാന്‍ സാധിക്കുകയില്ല. ദിവസത്തില്‍ ഒരു നേരം മാത്രം പല്ല് തേച്ചിട്ട് കാര്യമില്ല എന്നാണ് പറയുക. രാവിലെ നമ്മള്‍ പല്ല് തേയക്കുന്നത് കുളിക്കുന്നത് പോലെ ഒരു ദിന ചര്യയുടെ ഭാഗമാണെങ്കില്‍ രാത്രിയില്‍ നമ്മള്‍ പല്ല് തേയ്ക്കുന്നത് പല്ലുകളില്‍ നിന്നുള്ള അഴുക്കും ഭക്ഷണാവശിഷ്ടങ്ങളും നീക്കം ചെയ്ത് പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ്. നമ്മള്‍ ആഹാരം കഴിച്ച് കഴിയുമ്പോള്‍ വായ കഴുകുന്നത് മുതല്‍ ടൂത്ത് ഫ്‌ലോസ്സ് ചെയ്യുന്നതും അതുപോലെ തന്നെ നാവ് വടിക്കുന്നത് വരേയും നല്ല ഓറല്‍ ഹെല്‍ത്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്.

നാവ് വടിക്കാതിരുന്നാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ തേടി എത്തും. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമാണ് വായ്‌നാറ്റം. നമ്മള്‍ കഴിച്ച ആഹാര അവശിഷ്ടങ്ങള്‍ കൃത്യമായി നാവില്‍ നിന്നും നീക്കം ചെയ്യാതിരിക്കുമ്പോള്‍ അത് വായയില്‍ ബാക്ടീരിയ പെരുകുന്നതിന് കാരണമാകുന്നു. ഇത് വായ്‌നാറ്റം ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമാണ്. അതുപോലെ തന്നെ പല്ലില്‍ മാത്രമല്ല, നാവിലും ഭക്ഷണാവശിഷ്ടങ്ങള്‍ ഇരുന്നാല്‍ അത് പല്ലില്‍ കേട് വരുന്നതിന് കാരണമാണ്. അതുപോലെ തന്നെ നാവിന്റെ രുചി പതുക്കെ ഇല്ലാതാകുന്നതിലേയ്ക്കും അതുപോലെ, ദഹന സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് വരാനുള്ള സാധ്യതയും കൂടുതലാണ്. ചിലര്‍ വളരെ മുറുക്കി നാവ് വടിക്കുന്ന ശീലം കാണാറുണ്ട്. ഇത് നാവില്‍ നിന്നും തൊലി പോകാനും അതുപോലെ തന്ന നാവില്‍ മുറിവ് സംഭവിക്കാനുള്ള സാധ്യതയാണ് കൂട്ടുന്നത്. എന്നാല്‍, നാവ വടിക്കുമ്പോള്‍ ടംക്ലീനര്‍ ഒന്ന് വളച്ച് നാവിന്റെ മുകളില്‍ പതുരക്കെ വെച്ച് അഴുക്ക് വടിച്ചെടുത്ത് കളയാന്‍ ശ്രദ്ധിക്കണം. എപ്പോഴും ഉള്ളില്‍ നിന്നും പുറത്തേയ്ക്ക് അഴുക്ക് നീക്കം ചെയ്യുന്ന രീതിയില്‍ വേണം നാവ് വടിക്കാന്‍.

ഇത്തരത്തില്‍ മൂന്ന് അല്ലെങ്കില്‍ അഞ്ച് തവണയെങ്കിലും നാവിന്റെ കുകളില്‍ നിന്നും അഴുക്ക് വടിക്കുക. അതിന് ശേഷം നന്നായി വായ കഴുകി വൃത്തിയാക്കി വെക്കാവുന്നതാണ്. പൊതുവില്‍ രാവിലെ പല്ല് തേച്ച് കഴിഞ്ഞതിന് ശേഷം നാവ് വടിക്കാനാണ് ഡെന്റിസ്റ്റുകള്‍ നിര്‍ദ്ദേശിക്കാറുള്ളത്. അതുപോലെ തന്നെ നാവ് വടിച്ച് കഴിഞ്ഞാല്‍ ടംക്ലീനര്‍ നല്ലപോലെ വൃത്തിയാക്കി വെക്കാനും നിങ്ങള്‍ മറക്കരുത്. വടിച്ച് കഴിഞ്ഞതിന് ശേഷം മാത്രമല്ല, നാവ് വടിക്കുന്നതിന് മുന്‍പും ടംക്ലീനര്‍ വൃത്തിയാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക. കൃത്യമായി നാവ് വടിച്ച് വൃത്തിയാക്കി സൂക്ഷിക്കുന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. പ്രത്യേകിച്ച് അവരുടെ ഓറല്‍ ഹെല്‍ത്ത് നല്ലതായിരിക്കും എന്നതാണ് സാരം. നല്ല കറപിടിക്കാത്ത വെള്ള പല്ലുകളും അതുപോലെ തന്നെ പല്ലുകളില്‍ കേട് വരാനുള്ള സാധ്യതയും ഇവര്‍ക്ക് കുറവായിരിക്കും. ഇത് കൂടാതെ, വായ്‌നാറ്റം സംബന്ധമായ പ്രശ്‌നങ്ങള്‍ ഇവര്‍ക്ക് പൊതുവില്‍ കുറവായിരിക്കും. ഇത് കൂടാതെ, ഭക്ഷണങ്ങളുടെ സ്വാദ് എല്ലാം നല്ല കൃത്യമായി ലഭിക്കുകയും നല്ലപോലെ ആഹാരം ആസ്വദിച്ച് കഴിച്ചാന്‍ സഹായിക്കുകയും ചെയ്യും.

നാവിന് ആരോഗ്യം ഉണ്ടെങ്കില്‍ നമ്മളുടെ ദഹനവും കൃത്യമായി തന്നെ നടക്കും. നമ്മള്‍ കഴിക്കുന്ന ആഹാരം കൃത്യമായി ചവച്ചരച്ച് കഴിക്കണം എന്ന് നമ്മള്‍ക്കറിയാം. അതുപോലെ തന്നെ നാവ വൃത്തിയല്ലെങ്കില്‍ നമ്മളുടെ വയര്‍ ചീര്‍ക്കുക, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുക, നെഞ്ചെരിച്ചില്‍, ഗ്യാസ് എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാവുക എന്നിവയെല്ലാം നിങ്ങള്‍ നേരിട്ടെന്ന് വരാം. എന്നാല്‍, കൃത്യമായി നാവ് വടിച്ച് വൃത്തിയാക്കി കൊണ്ടുനടക്കുന്നവരില്‍ ദഹന പ്രശ്‌നങ്ങളും പൊതുവില്‍ വളരെയധികം കുറവായിരിക്കും. ഇത് മാത്രമല്ല, ഇവര്‍ക്ക് ഗ്യാസ് നിറയുക, നെഞ്ചെരിച്ചില്‍ പോലെയുള്ള പ്രശ്‌നങ്ങളും കുറവായിരിക്കും. നമ്മളുടെ ആമാശയത്തിന്റെ ആരോഗ്യം സുക്ഷിതമാക്കിയാല്‍ നമ്മളുടെ ചര്‍നമ്മത്തിലും അതിന്റേതായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. അതുപോലെ തന്നെ നല്ല നിറമുള്ള നാവ് നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...