താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് എതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് എതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധവുമായി ആരോഗ്യ പ്രവർത്തകർ. താമരശേരി താലൂക്ക് ആശുപത്രിയിലെ ജീവനക്കാരാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. ആക്രമണത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ കെ.ജി.എം.ഒ.എ. മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു. ആക്രമണം ഉണ്ടായ താമരശേരി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടെ നിർത്തിവെയ്ക്കും.

കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വിപിനെയാണ് സനൂപ് എന്നയാൾ കൊടുവാൾ ഉപയോഗിച്ച് വെട്ടിപരിക്കേൽപ്പിച്ചത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവാണ് സനൂപ്. മകളെ കൊന്നവനല്ലേയെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. പ്രതിയെ പോലീസ് പിടികൂടി. തലയ്ക്ക് പരുക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...