രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം : വെർച്യുൽ ക്യൂവിന് നിയന്ത്രണമേർപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം. വെർച്യുൽ ക്യൂവിന് നിയന്ത്രണമേർപ്പെടുത്തി. ഒക്ടോബർ 21 ന് 25000 പേർക്ക് മാത്രം ദർശനം ഏർപ്പെടുത്തി. ഉച്ചക്ക് ശേഷം മല കയറാനും നിയന്ത്രണം. ഒക്ടോബർ 22 ന് പൊതു ജനങ്ങൾക്ക് ദർശനത്തിന് അനുമതി ഇല്ല. തുലമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി ക്ഷേത്രത്തിലെത്തുന്നത്. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്തേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ 22 മുതല്‍ 24 വരെയാണ് രാഷ്ട്രപതി കേരളത്തിലുണ്ടാവുക. 22ന് ഉച്ചയ്ക്ക് നെടുമ്പാശേരിയില്‍ എത്തുന്ന രാഷ്ട്രപതി തുടര്‍ന്ന് നിലയ്ക്കലില്‍ തങ്ങിയ ശേഷമാകും വൈകീട്ടോടെ ശബരിമലയില്‍ ദര്‍ശനത്തിനെത്തുക.

ഒക്ടോബര്‍ 16 മുതലാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. ആഗോള അയ്യപ്പ സംഗമ വേദിയില്‍ തന്നെ രാഷ്ട്രപതി ശബരിമല ദര്‍ശനത്തിനെത്തുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഇതിനകം തന്നെ നടത്തിയിട്ടുണ്ട്. മെയ് മാസത്തില്‍ രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യ- പാക് സംഘര്‍ഷത്തെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റി വെയ്ക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...