Friday, April 26, 2024 8:57 am

കുട്ടികളുടെ ബുദ്ധിവികാസത്തിന് നൽകേണ്ട 7 പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ

For full experience, Download our mobile application:
Get it on Google Play

കുട്ടികൾക്ക് എപ്പോഴും പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ തന്നെ നൽകാൻ ശ്രമിക്കുക. പല ഘടകങ്ങള്‍ കുട്ടികളിലെ ബുദ്ധി വികാസത്തെ സഹായിക്കുന്നുണ്ട്. ഇതില്‍ ശാരീരികവും മാനസികവുമായി ഘടകങ്ങളുണ്ട്. കുട്ടികളിലെ മസ്തിഷ്‌ക വളര്‍ച്ചയെ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ ഭക്ഷണങ്ങള്‍ക്ക് പ്രധാനമായ പങ്കുണ്ട്. കുട്ടികളുടെ ബുദ്ധിവികാസത്തിന് നൽകേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്.

കുട്ടികള്‍ക്ക് നിര്‍ബന്ധമായും നൽകേണ്ട ഒരു ഭക്ഷണമാണ് മുട്ട. ഇത് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇതിലെ കൊളീന്‍ എന്ന സംയുക്തം കുട്ടികളുടെ തലച്ചോര്‍ വികാസത്തിന് സഹായിക്കുന്നത്. പാലാണ് മറ്റൊരു ഭക്ഷണം. പാല്‍ അലര്‍ജിയില്ലാത്ത കുട്ടികളെങ്കില്‍ നിര്‍ബന്ധമായും ദിവസവും ഒരു നേരമെങ്കിലും പാല്‍ നല്‍കുക തന്നെ വേണം. ഇതില്‍ പ്രോട്ടീനും ധാരാളം വൈറ്റമിനുകളുമെല്ലാം തന്നെ അടങ്ങിയിട്ടുമുണ്ട്.

മറ്റൊരു ഭക്ഷണമാണ് ഓട്‌സ്. ഇത് പൊതുവേ മുതിര്‍ന്നവര്‍ കഴിയ്ക്കുന്നതു ഭക്ഷണമാണ്. എന്നാല്‍ കുട്ടികള്‍ക്കും ഏറെ ഗുണകരമായ ഒന്നാണിത്. ഇതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്, സിങ്ക്, മിനറലുകള്‍, വൈറ്റമിനുകള്‍ എന്നിവ ഏറെ നല്ലതാണ്. ഇതു പോലെ ബെറികള്‍ ഏറെ നല്ലതാണ്.ഇലക്കറികളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തലച്ചോര്‍ വികാസത്തെ സഹായിക്കുന്ന ഫോളിക് ആസിഡ് അടക്കമുള്ള ഘടകങ്ങള്‍ ഇലക്കറിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

പഴങ്ങളും പച്ചക്കറികളു കുട്ടിക്ക് ഊർജ്ജം, വിറ്റാമിനുകൾ, ആൻറി ഓക്സിഡൻറുകൾ, നാരുകൾ, വെള്ളം എന്നിവ നൽകുന്നു. ഹൃദ്രോഗം, പക്ഷാഘാതം, ചില അർബുദങ്ങൾ തുടങ്ങിയ രോഗങ്ങൾ ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്ന് കുട്ടിയെ സംരക്ഷിക്കാൻ ഈ പോഷകങ്ങൾ സഹായിക്കുന്നു.മത്സ്യം, ചിക്കൻ, മുട്ട, ബീൻസ്, പയർ, ചെറുപയർ, പരിപ്പ് എന്നിവ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു. കുട്ടിയുടെ വളർച്ചയ്ക്കും പേശികളുടെ വളർച്ചയ്ക്കും ഈ ഭക്ഷണങ്ങൾ പ്രധാനമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളില്‍ ജനങ്ങള്‍ വിധിയെഴുതി തുടങ്ങി

0
ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഇന്ന് കേരളമുൾപ്പടെ 13 സംസ്ഥാനങ്ങളിലെ...

ആന്റോ ആന്റണി സംസാരിക്കുന്നത് പരാജിതന്റെ ഭാഷയിൽ : അനിൽ ആന്‍റണി

0
പത്തനംതിട്ട : ആന്റോ ആന്റണി സംസാരിക്കുന്നത് പരാജിതന്റെ ഭാഷയിലെന്ന് അനില്‍ ആന്‍റണി...

ഭരണഘടന നിലനിർത്താൻ വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് തോമസ് ജെ നെറ്റോ

0
തിരുവനന്തപുരം : ഭരണഘടനാ നിലനിർത്താൻ വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് ലത്തീൻ അതിരൂപത...

കേരളത്തിൽ ആദ്യമണിക്കൂറില്‍ 6.5 ശതമാനം പോളിങ് ; ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്ക്

0
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതി തുടങ്ങി. 20 മണ്ഡലങ്ങളിലും രാവിലെ...