പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് മാനേജര്‍ എം.പി റിജിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് മാനേജര്‍ എം.പി റിജിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. റിജിലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. അക്കൗണ്ട് മരവിപ്പിക്കുന്നതിനു തൊട്ടു മുന്‍പ് റിജില്‍ 5 ലക്ഷം രൂപ പിന്‍വലിച്ചുവെന്നു കണ്ടെത്തിയതോടെയാണു രാജ്യം വിടുന്നത് തടയാന്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

റിജില്‍ രാജ്യം വിടുന്നത് തടയാന്‍ ക്രൈംബ്രാഞ്ച് തെരച്ചില്‍ നോട്ടീസ് പുറത്തിറക്കി. തട്ടിയെടുത്ത തുകയില്‍ 10 കോടി രൂപ റിജില്‍ ഓഹരി വിപണിയിലാണ് ചെലവാക്കിയത്. റിജിലുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു കഴിഞ്ഞു. റിജില്‍ തട്ടിയെടുത്ത 12.68 കോടി രൂപയില്‍ 10 കോടി രൂപ ഓഹരി വിപണിയിലാണു ചെലവാക്കിയത്.

ഓണ്‍ലൈന്‍ റമ്മി, വായ്പ തിരിച്ചടവ്, വ്യക്തിഗത പണമിടപാട് എന്നിവയ്ക്കായി ബാക്കി തുക ഉപയോഗിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.ആദ്യഘട്ടത്തില്‍ സ്വന്തം ശമ്ബളവും വായ്പയും ഉപയോഗിച്ച്‌ ഓഹരി വിപണിയില്‍ ഇടപെട്ടു തുടങ്ങിയ റിജില്‍ 2021 മുതല്‍ കോര്‍പ്പറേഷന്‍ അക്കൗണ്ടുകളില്‍ നിന്ന് പണം തിരിമറി നടത്തി.

കഴിഞ്ഞ ജൂണില്‍ ലിങ്ക് റോഡ് ശാഖയില്‍ നിന്ന് എരഞ്ഞിപ്പാലത്തേക്ക് ട്രാന്‍സ്ഫറായ റിജില്‍ അവിടെ തട്ടിപ്പ് നടത്തിയിട്ടില്ല. നഷ്ടമായ പണം പലിശ സഹിതം തിരിച്ചു തരുമെന്ന് ബാങ്ക് ഉറപ്പ് നല്‍കിയതോടെ സിപിഐഎം സമരം പിന്‍വലിച്ചിട്ടുണ്ട്. ബാങ്ക് തട്ടിപ്പില്‍ പ്രതിഷേധിച്ച്‌ ബിജെപി കോര്‍പ്പറേഷന്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച്‌ ജില്ല അധ്യക്ഷന്‍ വി.കെ സജീവന്‍ ഉദ്ഘാടനം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...