കണ്ണൂർ പിലാത്തറയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂം കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

പയ്യന്നൂര്‍ : കണ്ണൂർ പയ്യന്നൂര്‍ നഗരസഭയ്ക്കടുത്ത പിലാത്തറയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂം കത്തി നശിച്ചു. പിലാത്തറയിലെ റൂട്ട്മാര്‍സ് ട്രേഡേഴ്‌സ് ഷോറൂമിലാണ് ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ തീപിടിത്തമുണ്ടായത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി റീചാര്‍ജ് ചെയ്തു കൊണ്ടിരിക്കെ പൊട്ടിത്തെറിച്ചു തീപിടിക്കുകയായിരുന്നു. ബാറ്ററി പൊട്ടിത്തെറിച്ചു തീപിടിച്ച സമയത്ത് ജീവനക്കാര്‍ ഷോ റൂമിൽ ഉണ്ടായിരുന്നു. ഉടൻ തന്നെ ഷോ റൂമിൽ സൂക്ഷിച്ചിരുന്ന സ്‌കൂട്ടറുകള്‍ പുറത്തേക്ക് മാറ്റിയതിനാല്‍ വന്‍ ദുരന്തമൊഴിവായി.

ഷോ റൂമിനകത്തുണ്ടായിരുന്ന നിരവധി ബാറ്ററികളും മറ്റു ഉപകരണങ്ങളും കത്തിനശിച്ചു. ഷോറൂമിന്റെ ചുമരുകള്‍ക്കും ഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഷോറൂമിന്റെ ചുമരുകള്‍ വിണ്ടു കീറി.തലനാരിഴയ്ക്കാണ് ജീവനക്കാര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. പയ്യന്നൂര്‍ അഗ്‌നിശമന നിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ ടി കെ സന്തോഷ്‌ കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം എത്തിയാണ് തീയണച്ചത്. മേലെത്തടം മുരളീധരന്‍, മഹേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഷോറൂം അടുത്ത കാലത്താണ് പ്രവര്‍ത്തനം തുടങ്ങിയത്.

അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി
നിങ്ങളുടെ ബിസിനസ്, അതിന്റെ പ്രത്യേകതകള്‍ ലോകമെങ്ങും അറിയാന്‍ ഓണ്‍ ലൈന്‍ ചാനലില്‍ പരസ്യം ചെയ്യണം. ടി.വിയോ പത്രമോ അല്ല, വിവിധ ഉപയോഗങ്ങള്‍ക്കായി മൊബൈല്‍ ഫോണാണ് ഇന്ന് ജനങ്ങള്‍ കൊണ്ടുനടക്കുന്നത്. ലോകത്ത് എന്ത് സംഭവിച്ചാലും ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലിലൂടെ അതൊക്കെ അപ്പപ്പോള്‍ കാണുവാനും അറിയുവാനും നിങ്ങള്‍ക്ക് കഴിയുന്നു. ജില്ലയിലെ ഏറ്റവുംകൂടുതല്‍ വായനക്കാരുള്ള ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. നിലവിലുള്ള സാധാരണ പരസ്യങ്ങള്‍ക്ക് പുറമേ അഡ്വര്‍ട്ടോറിയല്‍ കവര്‍ സ്റ്റോറി കൂടി ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ ബിസിനസ്സിനെ അല്ലെങ്കില്‍ സേവനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഒരു വാര്‍ത്തയാണ് ഇത്. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ബന്ധപ്പെടുക. 94473 66263, 85471 98263.
———————
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...