ആരോഗ്യത്തോടെ ആരോഗ്യമേഖല ; 69000 കോടി

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : പ്രധാനമന്ത്രി ജന്‍ ആരോഗ്യ പദ്ധതിക്ക് 69000 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഏവരെയും അലട്ടുന്ന ജീവിതശൈലി രോഗങ്ങളെ തുരത്താനുള്ള പരിശ്രമങ്ങളും ബജറ്റിലൂടെ ധനമന്ത്രി നടത്തിയിട്ടുണ്ട്. ജീവിതശൈലി രോഗങ്ങള്‍ മിഷന്‍ ഇന്ദ്രധനുഷില്‍ ഉള്‍പ്പെടുത്തി. ജീവിതശൈലി രോഗങ്ങളടക്കം 12 രോഗങ്ങള്‍ കൂടി പുതുതായി മിഷന്‍ ഇന്ദ്രധനുഷില്‍ ഉള്‍പ്പെടുത്തി. ക്ഷയരോഗം 2025 ഓടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന് ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. അതിനുവേണ്ടിയുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്നും അവര്‍ വ്യക്തമാക്കി. ആയുഷ്മാന്‍ ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി 112 ജില്ലകളില്‍ എം പാനല്‍ഡ് ആശുപത്രികള്‍ സ്ഥാപിക്കുമെന്നതാണ് ആരോഗ്യമേഖലയിലെ മറ്റൊരു ശ്രദ്ധേയമായ പ്രഖ്യാപനം. മെഡിക്കല്‍ ഉപകരണങ്ങളുടെ നികുതി ആശുപത്രികളുടെ വികസനത്തിന് വിനിയോഗിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

മിഷന്‍ ഇന്ദ്രധനുഷ്, ഫിറ്റ് ഇന്ത്യ ചാലഞ്ച്, ജല്‍ ജീവന്‍ മിഷന്‍, സ്വച്ഛ്ഭാരത് – പി എം ജന്‍ ആരോഗ്യയോജന എന്നിവയില്‍ കൂടുതല്‍ എം പാനല്‍ഡ് ആശുപത്രികളെ ചേര്‍ക്കും.  പിപിപി മോഡലില്‍ എം പാനല്‍ഡ് ആശുപത്രികള്‍ നിര്‍മ്മിക്കും.  ഇതിനായി 112 ജില്ലകള്‍ ആദ്യഘട്ടത്തില്‍ കണ്ടെത്തും. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുള്ള നികുതിപ്പണം ഇതിനായി ഉപയോഗിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആയുഷ്മാന്‍ ഭാരതില്‍ ഉപയോഗിക്കും. ടിബി ഹാരേഗാ, ദേശ് ജീതേഗാ  പദ്ധതിക്ക് കൂടുതല്‍ പണം. 2025-ല്‍ ടിബി വിമുക്തമാക്കും.  ജന്‍ ഔഷധി കേന്ദ്രങ്ങള്‍ കൂടുതല്‍ തുടങ്ങും. 2000 മരുന്നുകളും, 300 സര്‍ജിക്കല്‍ ഉപകരണങ്ങളും ഇവിടെ വിലക്കുറവില്‍ കിട്ടും.  69000 കോടി രൂപ ആരോഗ്യമേഖലയ്ക്ക് വകയിരുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...