തിരുവനന്തപുരം : സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെ പുറത്താക്കുന്നതിന് മുമ്പായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന ഹിയറിംഗ് ഇന്ന്. രാവിലെ പതിനൊന്നു മുതലാണ് ഹിയറിംഗ്. കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍ ഹിയറിംഗിന് ഹാജരാകില്ല. പകരം അഭിഭാഷകനാകും ഹിയറിംഗിനെത്തുക. യുജിസി മാനദണ്ഡ പ്രകാരമല്ലാതെ നിയമിതരായ ഒന്‍പത് സര്‍വകലാശാല വി.സിമാരെ പുറത്താക്കാനാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നോട്ടീസ് നല്‍കിയത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വിസിമാരുടെ ആവശ്യം കൂടി കണക്കിലെടുത്ത് ഇന്ന് ഹിയറിംഗ് നടത്തുന്നത്. സര്‍വീസില്‍ നിന്നും വിരമിച്ച വി.സിമാര്‍ക്കും ഹിയറിംഗിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
രാവിലെ 11ന് കേരള സര്‍വകലാശാല മുന്‍ വി.സിക്കാണ് ആദ്യം ഹിയറിംഗിന് സമയം അനുവദിച്ചിട്ടുള്ളത്. അര മണിക്കൂര്‍ വീതമാണ് ഓരോ വി.സിക്കും അനുവദിച്ചിട്ടുള്ളത്. കുസാറ്റില്‍ പരിപാടിയുള്ളതിനാല്‍ സംസ്‌കൃതം സര്‍വകലാശാല വി.സി എം.വി നാരായണന് ഓണ്‍ലൈന്‍ ഹിയറിംഗ് ഗവര്‍ണര്‍ അനുവദിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഓണ്‍ലൈന്‍ ഹിയറിംഗ് നടത്താമെന്ന് രാജ്ഭവന്‍ വി.സിയെ അറിയിച്ചു. റഷ്യന്‍ സന്ദര്‍ശനത്തിനുള്ള എം.ജി വി.സിക്ക് ജനുവരിയില്‍ ഹിയറിംഗ് നടത്തും.
ഗവര്‍ണര്‍ പുറത്താക്കാന്‍ നോട്ടീസ് നല്‍കിയ ഫിഷറീസ് സര്‍വകലാശാല വി.സി റിജി ജോണിനെ ഹൈക്കോടതി പുറത്താക്കിയിരുന്നു. ബാക്കിയുള്ള എട്ട് സര്‍വകലാശാല വി.സിമാര്‍ക്കാണ് ഹിയറിംഗ് നടത്തുക.സാങ്കേതിക സര്‍വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി അനുസരിച്ചാണ് യുജിസി മാനദണ്ഡം പാലിക്കാതെ നിയമിതരായ വി.സിമാരെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്. ഇതിനെതിരെ വി.സിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































