പ്രായഭേദമന്യേയുള്ള ഹൃദയാഘാതങ്ങൾ വർധിക്കുന്നു ; യുവാക്കളുടെ ആരോഗ്യത്തിന് ഇതെന്ത് പറ്റി?

For full experience, Download our mobile application:
Get it on Google Play

50 വയസ് പിന്നിട്ട അമിതവണ്ണവും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരെയുമാണ് ഹൃദയാഘാതം കൂടുതലായി അലട്ടാറുള്ളത് എന്ന ധാരണ കാലങ്ങളായി നിലനിൽക്കുന്നുണ്ട്. ആരോഗ്യകരമല്ലാത്ത ജീവിതക്രമവും ശ്രദ്ധക്കുറവുമെല്ലാം ഹൃദയാഘാതത്തിനു കാരണമാകാറുമുണ്ട്. മരണത്തിന് വരെ കാരണമായേക്കാവുന്ന ഈ അവസ്ഥ പ്രായമായവരിൽ മാത്രം കണ്ടുവരുന്നതാണെന്ന ധാരണകളെ തിരുത്തിക്കുറിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞ ഹൃദയാഘാതം മൂലമുള്ള പതിനേഴുകാരി ആൻ മരിയയുടേതും മിസ്റ്റർ തമിഴ്നാടിന്റെയും മരണങ്ങൾ. അങ്ങനെയെങ്കിൽ വ്യായാമം ഇല്ലാത്തതാണ് ഹൃദയാഘാതത്തിന് കാരണം എന്ന് പറയാനാകുമോ?. ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തിപ്പോരുന്ന മിസ്റ്റർ തമിഴ്നാടിന് ഹൃദയാഘാതം സംഭവിച്ചുവെങ്കിൽ ജീവിതക്രമം അലസമായി കൈകാര്യം ചെയ്യുന്നവരും ഏറെ കരുതിയിരിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല യുവാകൾക്കിടയിൽ ഹൃദയാഘാതം വർധിക്കുവാനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കേണ്ടതായുമുണ്ട്. പ്രായം വെറും നമ്പർ മാത്രമാണെന്ന് നാം പല അവസരങ്ങളിലും പറയാറുണ്ടെങ്കിലും രോഗങ്ങൾക്ക് നിലവിൽ പ്രായഭേദമില്ല എന്നതും പരിഗണിക്കേണ്ടതായുണ്ട്.

ഹൃദയത്തിന്റെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം നിലയ്ക്കുമ്പോൾ ഹൃദയപേശികൾക്ക് സംഭവിക്കുന്ന കേടുപാടുകളെയാണ് ഹൃദയാഘാതം എന്ന് വിളിക്കാറുള്ളത്. മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്ന മറ്റൊരു പേര് കൂടി ഹൃദയാഘാതത്തിനുണ്ട്. മാത്രമല്ല ലോകത്ത് തന്നെ ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവരിൽ 20 ശതമാനവും ഇന്ത്യയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതും. ഇത്തരം രോഗങ്ങൾ വർധിച്ചുവരുന്നത് ആശങ്കയായും മാറിയിരിക്കുകയാണ്.

നിരവധി കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. വ്യായാമകുറവ്, സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം, മധുരപലഹാരങ്ങളുടെ അമിതമായ ഉപയോഗം, പുകവലി, ഉറക്കകുറവ്, പരിസ്ഥിതി മലിനീകരണം, ജനിതകമായുള്ള കാരണങ്ങൾ ഉൾപ്പെടെയുള്ള പലതും നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നാരുകൾ കുറഞ്ഞ ഉയർന്ന കാർബോഹൈഡ്രേറ്റുള്ള എണ്ണയിൽ പൊരിച്ചതും ജങ്ക് ഫുഡ്‌ പോലുള്ള ഭക്ഷണങ്ങളും ആരോഗ്യത്തെ വളരെയധികം ഗുരുതരമായി ബാധിക്കുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യാറുണ്ട്.

എന്നാൽ ഹൃദ്രോഗങ്ങൾ എപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമാക്കണമെന്നില്ല. അതുകൊണ്ടുതന്നെ ഹൃദയാഘാതം സംഭവിക്കുമ്പോൾ മാത്രമാണ് നമ്മൾ ജാഗ്രത പുലർത്താൻ തുടങ്ങുക. അതിനാൽ അടിക്കടി ആരോഗ്യപരിശോധനകൾ നടത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്. മുൻതലമുറയിൽപെട്ടവർക്ക് ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടെങ്കിൽ ഇത്തരക്കാർക്ക് അടിക്കടി പരിശോധന അനിവാര്യവുമാണ്. നെഞ്ചുവേദന, അസ്വസ്ഥത, അമിത വിയർപ്പ്, ഓക്കാനം, ഛർദ്ദി, ശ്വാസതടസ്സം, തലകറക്കം, അസാധാരണമായ ഹൃദയമിടിപ്പ് എന്നിവയാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ. അതിനാൽ ഈ ലക്ഷണങ്ങൾ തുടരെ കാണുന്നുവെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതുണ്ട്.

ഹൃദയാഘാതം സംഭവിക്കുന്ന സാഹചര്യത്തിൽ രോഗലക്ഷണങ്ങൾ മാറുന്നത് വരെ കാത്തിരിക്കേണ്ടതില്ല. എത്രയും വേഗം ആ വ്യക്തിയെ ആശുപത്രിയിൽ എത്തിക്കുന്നുവോ അത്രയും അതിജീവനത്തിനുള്ള സാധ്യതയും എളുപ്പമാകും. മാത്രമല്ല ഹൃദയാഘാതം മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കാം. എന്നാൽ ചില സന്ദർഭങ്ങളിൽ ശസ്ത്രക്രിയ ആവശ്യമായും വന്നേക്കാം. ഇവ കൂടാതെ തന്നെ ജീവിതശൈലിയിലെ ലളിതമായ മാറ്റങ്ങൾ മാത്രം മതിയാകും ഈ വലിയ വിപത്തിനെ ഒരു പരിധിവരെ ചെറുക്കാൻ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി.എം ശ്രീ പ​ദ്ധതിയിലെ മുഖ്യമന്ത്രിയുടെ നിലപാടിൽ വിമർശനവുമായി കെ അനിൽകുമാർ

0
 തിരുവനന്തപുരം: പി.എം ശ്രീ പ​ദ്ധതിയിൽ സംസ്ഥാന സർക്കാർ ഭാഗമായി കഴിഞ്ഞുവെന്നും പിന്മാറാൻ...

പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന് പരാതി

0
പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന്...

കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ് ; കാഷ്വൽ സ്വീപ്പർ ശിവപ്രസാദ് പിടിയിൽ

0
കാസർ​ഗോഡ്: കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്. രഹസ്യ വിവരത്തിൻ്റെ...

കോഴിക്കോട് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്തു

0
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നിൽ ആൾക്കൂട്ട വിചാരണ. കാറിൽ ഇടിച്ച് നിർത്താതെ...