വെന്തുരുകി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ; രാജസ്ഥാനില്‍ 60 മണിക്കൂറിനിടെ 12 പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കൊടുംചൂടിൽ വെന്തുരുകി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. രാജസ്ഥാനില്‍ സൂര്യാഘാതത്തെതുടര്‍ന്ന് 60 മണിക്കൂറിനിടെ 12 പേര്‍ മരിച്ചു. ഉഷ്ണതരംഗത്തെ തുടർന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡൽഹി, രാജസ്ഥാന്‍ , പഞ്ചാബ് ഹരിയാന, മധ്യപ്രദേശ്, യുപി അടക്കമുള്ള സംസ്ഥാനങ്ങൾ ചുട്ടുപൊള്ളുകയാണ്. ശരാശരി താപനില 45 ഡിഗ്രിയോടടുത്ത്. രാജസ്ഥാനില്‍ സ്ഥിതി അതീവഗുരുതരം. 51 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കി. ജയ്പൂരിലെ ഫലോദിയില്‍ അത്യുഷ്ണം 50 ഡിഗ്രി പിന്നിട്ടു. ജയ്സാല്‍മീര്‍, ബാര്‍മര്‍, ജോധ്പൂര്‍, കോട്ട, ബിക്കാനീര്‍, ചുരു എന്നിവിടങ്ങളിലും കടുത്ത് ചൂട്. രണ്ട് ദിവസത്തിനിടെ സൂര്യാഘാതത്തെതുടര്‍ന്ന് മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. ഡൽഹിയിൽ ജനജീവിതം ദുസഹമാക്കി ആറിടങ്ങളില്‍ താപനില 45 ഡിഗ്രിക്ക് മുകളിലെത്തി. ബംഗാളില്‍ കൂച്ച് ബിഹാര്‍, അസമില്‍ സില്‍ച്ചാര്‍, അരുണാചല്‍ പ്രദേശില്‍ ഇറ്റാനഗര്‍ എന്നിവിടങ്ങളില്‍ സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് കടുത്ത ചൂടാണ്. പഞ്ചാബിലും മഹാരാഷ്ട്രയിലും ചൂട് കനക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ മാല പൊട്ടിച്ചോടിയ മോഷ്ടാവിനെ സാഹസികമായി പിടികൂടി യുവതി

0
കായംകുളം: പട്ടാപ്പകൽ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി...

ബിജെപി ഓഫീസിൽ ദേശീയ പതാക കൂട്ടിയിട്ട നിലയിൽ ; നടപടി വേണമെന്നാവശ്യം

0
കാസർഗോഡ് : ബിജെപി കാസർഗോഡ് ജില്ലാ ഓഫീസിൽ ദേശീയ പതാകയോട് അനാദരവ്....

30 കോടി അധികമായി അനുവദിച്ചു ; പിന്നാക്കവിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ

0
തിരുവനന്തപുരം : സംസ്ഥാനത്തെ പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്...

അരുണാചലിൽ ഇന്ത്യൻ സൈനികരുടെ പട്രോളിങ് ചൈനീസ് പട്ടാളം തടഞ്ഞതായി റിപ്പോർട്ട്

0
ന്യൂഡൽഹി : അരുണാചൽപ്രദേശിലെ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിങ്...