തിരുവനന്തപുരം : മാർച്ച് മാസത്തിൽ കേരളത്തിൽ സാധാരണയിലും കൂടുതൽചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വേനൽ മഴ സാധാരണ നിലയിൽ തെക്കൻ കേരളത്തിൽ ലഭിക്കേണ്ടതാണ്. എന്നാൽ മഴ കുറവിനാണ് സാധ്യത എന്നും മുന്നറിയിപ്പുണ്ട്.
മാർച്ച് മുതൽ മേയ് വരെയുള്ള സീസണിലും സാധാരണയെക്കാൾ ചൂട് കൂടും. രാജ്യത്തു ഇത്തവണ ഉഷ്ണ തരംഗ ദിനങ്ങളുടെ എണ്ണം വർധിക്കും. പസഫിക്ക് സമുദ്രത്തിൽ എൽനിനോ തുടരും. മൺസൂൺ ആരംഭത്തോടെ സാധാരണ സ്ഥിതിയിലേക്ക് ( Neutral ) മാറാനും സാധ്യതയുണ്ട്. ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ( IOD ) സാധാരണ സ്ഥിതിയിൽ തുടരുന്നുവെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.