മുംബൈ: മുംബൈയില്‍ കനത്ത മഴ. ഇതുമൂലം നഗരം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. റോഡുകളും റെയിലുകളും വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിരവധി ട്രെയിന്‍ സര്‍വ്വീസുകള്‍ മാറ്റി. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍ക്ക് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ രാത്രി മുഴുവന്‍ കനത്ത മഴയായിരുന്നു. പടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളില്‍ ഏതാണ്ട് 150-200mm ലഭിച്ചതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. അടുത്ത 24 മണിക്കൂറില്‍ ഇനിയും മഴ ശക്തമായേക്കും. പടര്‍ന്നു പിടിച്ച കൊവിഡ് മഹാമാരിക്കിടെ വന്നെത്തിയ മഴ കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്.