ഡ്രൈവിങ് കുട്ടിക്കളിയല്ല : ഭീമൻ പിഴയ്ക്കൊപ്പം ലൈസൻസും പോകും, 3 വര്‍ഷം വരെ ജയിലിലും കിടക്കാം ; എംവിഡി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വേനൽ അവധിക്കാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ പ്രശ്നത്തിലാക്കിയേക്കാവുന്ന അപകടത്തെ കുറിച്ച് മുന്നറിയിപ്പുമായി കേരള മോട്ടോര്‍ വാഹന വകുപ്പ്. അവധിക്കാലം വിശ്രമത്തിന്റെയും വിനോദത്തിന്റെയും കാലമെങ്കിലും ഡ്രൈവിങ് വിനോദമോ കുട്ടിക്കളിയോ അല്ലെന്ന് എംവിഡി അടിവരയിടുന്നു. കുട്ടികൾ ഡ്രൈവ് ചെയ്താൽ ഉണ്ടാകുന്ന നിയമ നടപടികളെ കുറിച്ചും എംവിഡി ഫേസ്ബുക്കിൽ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.

കുറിപ്പിങ്ങനെ…
മധ്യവേനൽ അവധി തുടങ്ങി. പുസ്തകക്കെട്ടുകളുടെ ഭാരം ഇറക്കി വെച്ച് കുട്ടികൾക്കിനി കുറച്ച് നാൾ വിശ്രമത്തിന്റെയും വിനോദത്തിന്റെറെയും നാളുകൾ. കുട്ടികൾ വാഹനം ഓടിക്കാനും, ഓടിച്ച് പഠിക്കാനും ഏറ്റവും സാധ്യതയുള്ള കാലം.
——
മാതാപിതാക്കളെ…. ഒന്ന് ശ്രദ്ധിക്കൂ…
ഡ്രൈവിംഗ് കുട്ടിക്കളിയല്ല. നിങ്ങൾ അറിഞ്ഞോ അറിയാതെയോ കുട്ടികൾ വാഹനം ഓടിക്കുമ്പോൾ അവനെ ഒരു വലിയ അപകടത്തിലേക്കാണ് തള്ളിവിടുന്നത് എന്നോർക്കുക. ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കുക എന്നത് ഡ്രൈവിംഗിലെ അടിസ്ഥാന തത്വമാണ്. മനസും ശരീരവും പക്വതയെത്താത്ത കുട്ടികൾ എങ്ങനെ ഇത് നടപ്പിലാക്കും…? ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നതും, ഓടിക്കാൻ അനുവദിക്കുന്നതും കുറ്റകരമാണ്. ലൈസൻസില്ലാതെ വാഹനം ഓടിച്ച ഡ്രൈവർക്കും വാഹന ഉടമയ്ക്കും 3 വർഷം വീതം തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ.

മൈനർ വാഹനം ഓടിച്ചാൽ ശിക്ഷ എന്താണെന്ന് അറിയണ്ടേ…?
(Section 199 A – Offence by Juveniles) അനുസരിച്ച് കുട്ടികൾ ചെയ്യുന്ന കുറ്റത്തിന്റെ പ്രതിസ്ഥാനത്ത് രക്ഷിതാവോ, വാഹന ഉടമയോ ആണ് എന്നതാണ്.
—–
ശിക്ഷയെന്താണ്?
ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ ലഭിക്കുന്ന ശിക്ഷയോടൊപ്പം
1. രക്ഷിതാവിന് / വാഹന ഉടമയ്ക്ക് 3 വർഷം തടവും 25000/- രൂപ പിഴയും
2. വാഹനത്തിന്റെ രജിസ്ട്രേഷൻ 1 വർഷത്തേക്ക് ക്യാൻസൽ ചെയ്യും
3. വാഹനം ഓടിച്ച കുട്ടിക്ക് 25 വയസ് വരെ ലേണേഴ്സ് ലൈസൻസോ ഡ്രൈവിംഗ് ലൈസൻസോ നേടുന്നതിന് അർഹതയുണ്ടായിരിക്കുന്നതല്ല. കൂടാതെ മറ്റ് നാശനഷ്ടങ്ങൾക്ക് രക്ഷിതാവ് ഉത്തരവാദിയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ… ഡ്രൈവിംഗ് കുട്ടികൾക്കുള്ള വിനോധോപാധിയല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...