മധുര തിരുമം​ഗലത്തെ വാ​ഹ​നാപകടം ; മരണം ആറായി

For full experience, Download our mobile application:
Get it on Google Play

തമിഴ്നാട്: മധുര തിരുമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം ആറായി. ചികിത്സയിലുണ്ടായിരുന്ന ആറു വയസുകാരി ശിവശ്രീയാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ ബൈക്കുകളിൽ കൂട്ടിയിടിച്ച് തലകീഴായി മറഞ്ഞാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നാലുപേരും ബൈക്ക് യാത്രികനും മരിച്ചിരുന്നു. മരിച്ചവരിൽ രണ്ട് പുരുഷന്മാരും രണ്ടു സ്ത്രീകളും 8 വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടുന്നു. മധുര വില്ലുപുരം സ്വദേശികളായ കനകവേൽ, ഭാര്യ കൃഷ്ണകുമാരി, ബന്ധു നാഗജ്യോതി, നാഗജ്യോതിയുടെ രണ്ട് മക്കളുമാണ് മരിച്ചത്.

ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. മധുര തിരുമംഗലത്ത് ഇന്ന് രാവിലെയായിരുന്നു അപകടം. വില്ലുപുരം സ്വദേശിയായ കനകരാജും കുടുംബവും തലവായ് പുരത്തെ മാരിയമ്മൻ ക്ഷേത്രത്തിലേയ്ക്ക് രാവിലെ പുറപ്പെട്ടതായിരുന്നു. തിരുമംഗലത്തുവച്ച് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. ഡിവൈഡറിൽ ഇടിച്ച ശേഷം മറ്റൊരു ബൈക്കിലും കാറിടിച്ചു. തിരുമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...