ഷെയർചാറ്റിൽ വീഡിയോ കണ്ട് സ്ക്രീൻഷോട്ട് അയച്ചാൽ പണമുണ്ടാക്കാം ; തട്ടിയത് 12 ലക്ഷം, കളക്ഷൻ ഏജന്റ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഷെയർചാറ്റിൽ വീഡിയോ കണ്ടാൽ വരുമാനം ലഭിക്കുമെന്ന് പറഞ്ഞ് 12 ലക്ഷം രൂപ യുവാവിൽ നിന്ന് തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ സ്വദേശി മഹേഷ് മണിയനാണ് (28) അറസ്റ്റിലായത്. ഷെയർചാറ്റ് വീഡിയോ കണ്ട് സ്ക്രീൻഷോട്ട് അയച്ചുകൊടുത്താൽ വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞാണ് ഇയാൾ യുവാവിൽ നിന്ന് 12,19,260 രൂപ തട്ടിയെടുത്തത്. പ്രതി മുമ്പ് ജോലിചെയ്തിരുന്ന ഡൽഹിയിൽവച്ച് എടുത്ത ബാങ്ക് അക്കൗണ്ടിലേക്കും പേടിഎം അക്കൗണ്ടിലേക്കുമാണ് ഇയാൾ പണം വാങ്ങിയത്. പിന്നീട് ചെക്ക് വഴി പണം പിൻവലിക്കുക‌യിരുന്നു പതിവ്.

മണ്ണാർക്കാട് സ്വദേശിയായ സ്വകാര്യകമ്പനി ജീവനക്കാരൻറെ പരാതിയിൽ സൈബർ തട്ടിപ്പിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പാലക്കാട് സൈബർക്രൈം പണം എത്തിയ വഴികൾ പിൻതുടർന്നാണ് സ്വകാര്യബാങ്കിന്റെ ഡൽഹി ബ്രാഞ്ച് കീഴിലുള്ള അക്കൗണ്ട് ഉടമയായ ആലപ്പുഴ സ്വദേശിയിലേക്ക് ചെന്നെത്തിയത്. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ ഡിവൈഎസ്പി രാജേഷിന്റെ മേൽനോട്ടത്തിൽ പാലക്കാട് സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ അനൂപ് മോൻ എസ്‍സിപിഒ കെ ഉല്ലാസ്‌കുമാർ, സിപിഒമാരായ ഷിഹാബുദ്ദീൻ, ഉല്ലാസ്, ശ്രീജിത്ത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി കളക്ഷൻ ഏജൻറ് ആയി ജോലി ചെയ്യുന്ന കരുനാഗപ്പള്ളിയിൽ നിന്നായിരുന്നു കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. സൈബർ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ ടോൾഫ്രീ നമ്പറായ 1930 –ൽ വിളിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതി ഉടൻതന്നെ രജിസ്റ്റർ ചെയ്യുകയോ വേണമെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...