സംസ്ഥാനത്ത് കനത്ത ചൂട് ; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടിയ പശ്ചാത്തലത്തിൽ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്. കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ അഞ്ചാം തിയ്യതി വരെയാണ്‌ മുന്നറിയിപ്പുള്ളത്. കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. സാധാരണയെക്കാൾ 2 -3 ഡിഗ്രി സെൽഷ്യസ് കൂടുതൽ താപനിലയാണിത്.

പ്രതീക്ഷിച്ച മഴ ലഭിക്കാത്തതും എൽനിനോ വർഷമായതുമാണ് കടുത്ത ചൂടിന് വഴിയൊരുക്കിയത്. രണ്ട് മാസത്തിലേറെയായി സംസ്ഥാനത്ത് കടുത്ത ചൂട് നിലനിൽക്കുന്നുണ്ട്. ഇനി വേനൽ മഴ പെയ്താൽ മാത്രമേ അതിന് ശമനമുണ്ടാകൂ. അതേസമയം, ഉച്ചയ്ക്ക് 11- മണി മുതൽ മൂന്ന് മണി നേരിട്ട് വെയിലേൽക്കാതിരിക്കാനും ധാരാളം വെള്ളം കുടിക്കാനും ജനങ്ങളോട് അധികൃതർ നിർദേശിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...

അടൂരില്‍ ഒരാഴ്ചക്കിടെ തെരുവ് നായ ആക്രമിച്ചത് അഞ്ചു പേരെ : നോക്കുകുത്തിയായി അടൂര്‍ നഗരസഭ

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ ഒരാഴ്ചക്കിടെ അഞ്ച് പേര്‍ തെരുവ്...

എംഡിഎംഎയുമായി അമ്മയും മകനും അറസ്റ്റിൽ

0
തിരുവനന്തപുരം: എംഡിഎംഎയുമായി അമ്മയും മകനും അറസ്റ്റിൽ. തിരുവനന്തപുരം ഈഞ്ചക്കൽ സ്വദേശി കിരൺ,...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...