റാന്നിയിൽ ശക്തമായ മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ മരങ്ങൾ വീണ് വ്യാപക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

റാന്നി: ശക്തമായ മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ മരങ്ങൾ വീണ് വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വെച്ചുച്ചിറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ശനിയാഴ്ച രാത്രി എട്ടോടെ വീശിയടിച്ച കാറ്റിലാണ് നാശനഷ്ടം ഉണ്ടായത്. ശക്തമായ മഴയ്ക്കൊപ്പം കാറ്റ് വീശി അടിച്ചതാണ് മരങ്ങൾ കടപുഴകി വീഴാന്‍ ഇടയായത്. കൂത്താട്ടുകുളം, മണ്ണടിശാല വാകമുക്ക്, വർക്കലമുക്ക്, പ്ലാവേലിനിരവ്, കൊല്ലമുള്ള മേഖലകളിലാണ് ഏറെ നാശനഷ്ടം ഉണ്ടായത്. കൂത്താട്ടുകുളം പാലോലിൽ ബിന്ദു, പുത്തൻപുരക്കൽ രാജീവ് എന്നിവരുടെ വീടുകൾ മരം വീണ് പൂർണമായും തകർന്നു. വർക്കലമുക്ക് തച്ചനാലിൽ തങ്കച്ചൻ്റെ വീടിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.

വാകമുക്ക് പുലിയള്ളിൽ കൊച്ചുമോന്റെ വീടിനും നാശമുണ്ടായിട്ടുണ്ട്. ഇടമുറി വലിയ പതാലിൽ തേക്കുമരം കടപുഴകി വീണ് ഐപിസി ഹാളിന് കേടുപാട് സംഭവിച്ചു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നാശനഷ്ടം ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു. അടിയന്തിരമായി നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഗ്രാമപഞ്ചായത്ത് എൻജിനീയറിങ് വിഭാഗം തിങ്കളാഴ്ച വീടുകളുടെ നാശനഷ്ടത്തിന്റെ കണക്കെടുക്കുന്നതിന് എംഎൽഎ നിർദ്ദേശം നൽകി. ഇത് റവന്യൂ വകുപ്പിന് കൈമാറി ജില്ലാ കളർക്ക് സമർപ്പിക്കും. തുടർന്ന് അടിയന്തിരമായി നഷ്ടപരിഹാരം നൽകുന്നതിന് വേണ്ട നിർദ്ദേശം നൽകുമെന്നും എംഎൽഎ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎ കൈമാറിയവരെയും വിതരണശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

0
സുല്‍ത്താന്‍ബത്തേരി: ലഹരി വില്‍പ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട്...

മുട്ടിൽ മരം മുറി വഞ്ചനാക്കേസ് ; അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം ഇന്ന് വായിച്ചു കേൾപ്പിക്കും

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം...

‘ഭാട്ടിയയ്‌ക്കെതിരായ അപകീര്‍ത്തി പോസ്റ്റുകൾ നീക്കം ചെയ്യണം’ : സിജെപി നേതാക്കളോട് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയക്കെതിരെയുള്ള അപകീര്‍ത്തികരമായ പോസ്റ്റുകൾ...

ദുബായ് എയർപോർട്ടിന് നേരെ 17 തവണ മിസൈൽ ആക്രമണം നടന്നതായി എയർപോർട്ട് സിഇഒ

0
ദുബായ് : പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ദുബായ് എയർപോർട്ടിനു നേരെ 17 തവണ...