അഫാന്‍ ആത്മഹത്യക്ക് ശ്രമിച്ചതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് ജയില്‍ സൂപ്രണ്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാന്‍ പൂജപ്പുര ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. ജയില്‍ സൂപ്രണ്ട് ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. ഉദ്യോഗസ്ഥരുടെ സംയോജിത ഇടപെടലാണ് ജീവന്‍ രക്ഷിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച അഫാന്റെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെ 11.30ടെയാണ് ആത്മഹത്യ ശ്രമം. ഡ്യൂട്ടി ഉദ്യോഗസ്ഥന്‍ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാന്‍ ശുചിമുറിയില്‍ തൂങ്ങിയത് കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഒപ്പമുണ്ടായിരുന്ന തടവുകാരന്‍ ഫോണ്‍ ചെയ്യാന്‍ പോയ സമയത്താണ് ആത്മഹത്യാ ശ്രമം. തടവുകാര്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ടി വി കാണാന്‍ സമയം നല്‍കുന്ന പതിവുണ്ട് ജയിലില്‍. ഈ സമയം പുറത്തു ഉണക്കാനിട്ടിരുന്ന മുണ്ട് കൈലാക്കിയാണ് ശുചിമുറിയില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ ക്രമക്കേട് നടന്നതായി വിജിലൻസ്

0
കൊച്ചി: എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് താലൂക്ക് യൂണിയനുകളിൽ...

കര്‍ക്കടകവാവ് ബലിതര്‍പ്പണം : സുരക്ഷ മുന്നറിയിപ്പുമായി ജില്ല ഭരണകൂടം

0
പത്തനംതിട്ട : ഓഗസ്റ്റ് 12 ലെ കര്‍ക്കടകവാവ് ബലിതര്‍പ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട്...

ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസിനെ സന്ദർശിക്കാനായി ബിജെപി നേതാക്കളുടെ പ്രവാഹം

0
തിരവനന്തപുരം: ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസിനെ സന്ദർശിക്കാനായി ബിജെപി നേതാക്കളുടെ...

കോന്നി ഡിപ്പോയില്‍ ചന്ദനത്തടി ചില്ലറ വില്‍പ്പനയ്ക്ക്

0
പത്തനംതിട്ട : കോന്നി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ വിവിധ ക്ലാസ്സുകളില്‍പ്പെട്ട 50...