പ്രമാടം : ശക്തമായ മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ പ്രമാടത്ത് കാർഷിക മേഖലയിൽ കനത്തനഷ്ടം. നൂറുകണക്കിന് ഏത്തവാഴകൾ ഉൾപ്പെടെ ഏക്കറ് കണക്കിന് സ്ഥലത്തെ കൃഷി നിലംപൊത്തി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഓണവിപണി ലക്ഷ്യമിട്ട് നട്ടുവളർത്തിയ നൂറുകണക്കിന് ഏത്തവാഴകകളാണ് നശിച്ചത്. 19-ാം വാർഡിൽ വെട്ടിക്കാലാമണ്ണിൽ പി.വി. മുരളീധരൻ നായരുടെ അഞ്ഞൂറോളം ഏത്തവാഴകൾ നശിച്ചു. കുഴിപ്പറമ്പിൽ സജി, മങ്ങാട്ട് രാജു, റീന, ഉഷസിൽ അനീഷ്, മുരുപ്പേൽ ഗംഗാധരൻ തുടങ്ങി നിരവധി കർഷകരുടെ വാഴകൾ വ്യാപകമായി നശിച്ചു. മിക്കതും കുലച്ചവയാണ്. ഏത്തന് പുറമെ ഞാലിപ്പൂവൻ, പൂവൻ, കൂമ്പില്ലാക്കണ്ണൻ, പാളയംതോടൻ, കദളി, റോബസ്റ്റ തുടങ്ങിയ വാഴകളും വ്യാപകമായി നശിച്ചിട്ടുണ്ട്. കാർഷിക വിളകളും പച്ചക്കറികളും വ്യാപകമായി നശിച്ചു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























