തലപ്പുഴയിൽ മണ്ണിനടിയിൽ നിന്ന് കുഴിബോംബ് കണ്ടെത്തി ; പരിഭ്രാന്തിയിൽ ജനങ്ങൾ…

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തിയത് ഏറെ ആശങ്കയോടെയാണ് ജനം നോക്കിക്കാണുന്നത്. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ കുഴിച്ചിട്ടനിലയിൽ വയറുകളും ബോംബുനിർമാണസാമഗ്രികളും കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്ത്‌ കനത്തമഴയാണ്. മഴപെയ്ത്‌ മണ്ണുനീങ്ങിയതിനാൽ വയറുകൾ പുറത്തുവന്നതാണ് സംഭവം ശ്രദ്ധയിൽപ്പെടാൻ കാരണം. ചൊവ്വാഴ്ച വൈകീട്ടോടെ മൂന്നംഗ വനപാലകരാണ് ഇതുകണ്ടത്. അവിടവിടെ കുഴികളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൂടുതൽ ബോബുകളുണ്ടെന്ന നിഗമനത്തിൽ കണ്ണൂരിൽനിന്നുള്ള ബോംബ് സ്ക്വാഡിനായി രാത്രി ഏറെവൈകിയും കാത്തിരിക്കുകയാണ്. ശക്തമായി പെയ്യുന്ന മഴ കനത്തതിരിച്ചടിയാവുന്നുണ്ട്.

മക്കിമലയിൽ അടിക്കടി മാവോവാദി സാന്നിധ്യമുണ്ടാവാറുണ്ട്. തവിഞ്ഞാലിലെ മക്കിമലയും സമീപപ്രദേശങ്ങളുമാണ് ഇവരുടെ സ്ഥിരംതാവളങ്ങൾ. ഒരിടവേളയ്ക്കുശേഷം കമ്പമലയിലെ വനംവികസന കോർപ്പറേഷന്റെ മാനന്തവാടി ഡിവിഷണൽ മാനേജരുടെ ഓഫീസ് അടിച്ചുതകർത്താണ് മാവോവാദികൾ വയനാട്ടിൽ തങ്ങളുടെ ശക്തിതെളിയിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 28-ന് ഉച്ചയ്ക്കായിരുന്നു ഈ സംഭവം. ആറുപേരടങ്ങുന്ന സംഘമാണ് അന്നെത്തിയത്. ഓഫീസിന്റെ ചുമരിൽ തമിഴിലും മലയാളത്തിലും എഴുതിയ പോസ്റ്ററുകൾ പതിച്ചശേഷമാണ് തൊഴിലാളികൾക്ക് ഐക്യദാർഢ്യമറിയിച്ച് ഓഫീസ് അടിച്ചുതകർത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...