ഓപ്പറേഷൻ തൂഫാൻ : സുൽത്താൻ ബത്തേരിയിൽ 51 ഗ്രാം എംഡിഎംഎയുമായി നാലുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ ബത്തേരി: ലഹരി മാഫിയ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായുള്ള പരിശോധന തുടരുന്നതിനിടെ വില്‍പ്പനക്കായി എംഡിഎംഎ കടത്തുന്ന സംഘം പിടിയില്‍. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 51.350 ഗ്രാം എം.ഡി.എം.എ യുമായി പതിനാറുകാരനടക്കം നാലുപേര്‍ പിടിയിലായിരിക്കുന്നത്. കല്‍പ്പറ്റ മണിയങ്കോട്, ഓടമ്പം വീട്ടില്‍ ബി വിഷ്ണു (30), കുപ്പാടി പഴേരി ബ്ലാങ്കര വീട്ടില്‍ മുഹമ്മദ് അന്‍സില്‍ (21), ഇവരുടെ ഒപ്പമുണ്ടായിരുന്ന 16 വയസ്സുകാരന് പുറമെ ഗുണ്ടല്‍പേട്ടില്‍ വെച്ച് ഈ സംഘത്തിന് എം.ഡി.എം.എ കൈമാറിയ വെള്ളമുണ്ട നാരോക്കടവ് ചെമ്പുകുന്നത്ത് വീട്ടില്‍ സി.എസ് അമല്‍(33) എന്ന യുവാവിനെയും പോലീസ് പിടികൂടി. ഒന്നാം തീയ്യതി മുത്തങ്ങയില്‍ ഗേറ്റ് അടച്ചതിനു ശേഷം കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എല്‍ 58 ആര്‍ 1604 നമ്പര്‍ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചതില്‍ കാറിലുള്ളവര്‍ പോലീസിനെ കണ്ട് പരിഭ്രമിക്കുകയായിരുന്നു.

ഇതോടെ യുവാക്കളെ ദേഹപരിശോധന നടത്തിയതില്‍ വിഷ്ണു ധരിച്ചിരുന്ന മുണ്ടിന്റെ അരക്കെട്ടില്‍ ഒളിപ്പിച്ച നിലയില്‍ 51.350 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. ബത്തേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ. ശ്രീതുവിന്റെ നേതൃത്വത്തില്‍ അസി. സബ് ഇന്‍സ്പെക്ടര്‍ അജികുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ് ബാബു, രാജു, ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍, ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

എൽപിജി വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതി; 7000 കോടി നിക്ഷേപവുമായി ഗെയ്‌ൽ

0
ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള...