Sunday, May 4, 2025 10:18 am

ചാലക്കുടിയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി : കനത്ത മഴയെ തുടർന്ന് ചാലക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നിലവിലെ അടിയന്തര സാഹചര്യത്തിൽ അഞ്ച്​ ക്യാമ്പുകൾ തുറന്നു. 77 കുടുംബങ്ങളെ മാറ്റിപാർപ്പിക്കുകയും ചെയ്​തു. മണ്ണിടിച്ചിലും വെള്ളപ്പൊക്ക ഭീഷണിയും ഉള്ള പ്രദേശങ്ങളിൽനിന്നാണ് ആളുകളെ മാറ്റിപാർപ്പിച്ചിട്ടുള്ളത്. സ്ഥിതിഗതികൾ വിലയിരുത്താൻ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

റവന്യൂ ഡിവിഷനൽ ഓഫിസറുടെ നേതൃത്വത്തിലാണ് താലൂക്ക് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്​. പരിയാരം പഞ്ചായത്തിൽ കുറ്റിക്കാട് സെൻറ്​ സെബാസ്​റ്റ്യൻ സ്കൂളിലേക്ക് നാല്​ കുടുംബങ്ങളെ മാറ്റി. 11 പേരാണ് ഇവിടെയുള്ളത്. മംഗലൻ കോളനിയിലെ 18 കുടുംബങ്ങളെ പരിയാരം സെൻറ്​ ജോർജ്​ സ്കൂളിലേക്ക് മാറ്റി.

കിഴക്കേ ചാലക്കുടി വില്ലേജിൽ കുട്ടാടപാടത്തുനിന്ന് ഒമ്പത് കുടുംബങ്ങളെ തിരുമന്ധംകുന്ന് അമ്പല ഹാളിലേക്കും കൂടപ്പുഴ സാന്ത്വനം വൃദ്ധസദനത്തിൽനിന്ന് പത്ത്​ വനിത അന്തേവാസികളെ ഫാ.ജോൺ അഗതിമന്ദിരത്തിലേക്കും വെള്ളിക്കുളങ്ങര വില്ലേജിൽ കാരിക്കടവ് ആദിവാസി കോളനിയിലെ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്​. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ ബന്ധപ്പെടേണ്ട നമ്പർ : 0480-2705800, 8848357472.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തകർച്ചയിലായ കൈപ്പുഴമഠം പാലം പുതുക്കിപ്പണിയാൻ നടപടി വൈകുന്നു

0
തിരുവല്ല : തകർച്ചയിലായ കൈപ്പുഴമഠം പാലം പുതുക്കിപ്പണിയാൻ നടപടി വൈകുന്നു....

ഏഴംകുളം കെ.ഐ.പി കനാൽ റോഡ് തകർന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി

0
ഏഴംകുളം : ഏഴംകുളം കെ.ഐ.പി കനാൽ റോഡ് തകർന്നിട്ടും അധികൃതർ...

തമിഴ്നാട്‌ തിരുവാരൂരിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു

0
തിരുവാരൂര്‍ : തമിഴ്നാട്‌ തിരുവാരൂരിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഒമ്നി...

തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ ; അജിത് കുമാറിനെതിരെ മന്ത്രി കെ രാജന്‍റെ മൊഴി

0
തിരുവനന്തപുരം : തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെതിരെ മന്ത്രി...