14കാരിയായ കബഡി താരത്തെ നടുറോഡില്‍ കുത്തി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ നാല് പേരെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പൂനെ : പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് 14 കാരിയായ കബഡി താരത്തെ നടുറോഡില്‍ കുത്തി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ നാല് പേരെ പിടികൂടിയതായി പൂനെ പോലീസ് അറിയിച്ചു. മുഖ്യപ്രതി ഋഷികേശ് ഭാഗവത് (22) ആണ് ഏറ്റവും ഒടുവില്‍ അറസ്റ്റിലായത്. കേസില്‍ പ്രായപൂത്തിയാകാത്ത മറ്റ് മൂന്ന് പ്രതികളെ നേരത്തേ കസ്റ്റഡിയിലെടുത്തതായും ഡി.സി.പി നമ്രത പട്ടീല്‍ അറിയിച്ചു.കഴിഞ്ഞ ചൊവ്വാഴ്‌ച പൂനെയിലെ ബിബ്വേവാടിയിലായിരുന്നു സംഭവം.

സുഹൃത്തുക്കളോടൊപ്പം ഫിറ്റ്‌നെസ് ക്ലാസില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കില്‍ കൂട്ടുകാര്‍ക്കൊപ്പമെത്തിയ ഋഷികേശ് മൂര്‍ച്ചയേറിയ ആയുധങ്ങളുപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിന് പിന്നാലെയായിരുന്നു ആക്രമണം. കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തെക്കുറിച്ച്‌ നേരത്തേ അറിവുണ്ടായിരുന്നതായി കണ്ടെത്തി. സംഭവസ്ഥലത്ത് നിന്നും ഒരു കളിത്തോക്കും കണ്ടെടുത്തു. ഇത് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളെ ഭയപ്പെടുത്താനായി ഉപയോഗിച്ചതാകാമെന്നാണ് കരുതുന്നത്. കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായും പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...