ചാലക്കുടിയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി : കനത്ത മഴയെ തുടർന്ന് ചാലക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നിലവിലെ അടിയന്തര സാഹചര്യത്തിൽ അഞ്ച്​ ക്യാമ്പുകൾ തുറന്നു. 77 കുടുംബങ്ങളെ മാറ്റിപാർപ്പിക്കുകയും ചെയ്​തു. മണ്ണിടിച്ചിലും വെള്ളപ്പൊക്ക ഭീഷണിയും ഉള്ള പ്രദേശങ്ങളിൽനിന്നാണ് ആളുകളെ മാറ്റിപാർപ്പിച്ചിട്ടുള്ളത്. സ്ഥിതിഗതികൾ വിലയിരുത്താൻ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

റവന്യൂ ഡിവിഷനൽ ഓഫിസറുടെ നേതൃത്വത്തിലാണ് താലൂക്ക് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്​. പരിയാരം പഞ്ചായത്തിൽ കുറ്റിക്കാട് സെൻറ്​ സെബാസ്​റ്റ്യൻ സ്കൂളിലേക്ക് നാല്​ കുടുംബങ്ങളെ മാറ്റി. 11 പേരാണ് ഇവിടെയുള്ളത്. മംഗലൻ കോളനിയിലെ 18 കുടുംബങ്ങളെ പരിയാരം സെൻറ്​ ജോർജ്​ സ്കൂളിലേക്ക് മാറ്റി.

കിഴക്കേ ചാലക്കുടി വില്ലേജിൽ കുട്ടാടപാടത്തുനിന്ന് ഒമ്പത് കുടുംബങ്ങളെ തിരുമന്ധംകുന്ന് അമ്പല ഹാളിലേക്കും കൂടപ്പുഴ സാന്ത്വനം വൃദ്ധസദനത്തിൽനിന്ന് പത്ത്​ വനിത അന്തേവാസികളെ ഫാ.ജോൺ അഗതിമന്ദിരത്തിലേക്കും വെള്ളിക്കുളങ്ങര വില്ലേജിൽ കാരിക്കടവ് ആദിവാസി കോളനിയിലെ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്​. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ ബന്ധപ്പെടേണ്ട നമ്പർ : 0480-2705800, 8848357472.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...